ദിലീപിന്റെ അവകാശവാദം തള്ളി ലാല്‍; നടിയും പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല

പള്സര് സുനിയും ആക്രമണത്തിന് ഇരയായ നടിയും തമ്മില് ബന്ധമുണ്ടെന്ന് താന് പറഞ്ഞിട്ടില്ലെന്ന് നടനും സംവിധായകനുമായ ലാല്. നടിയും പള്സര് സുനിയും തമ്മില് ബന്ധമുണ്ടായിരുന്നുവെന്ന് ലാല് പറഞ്ഞുവെന്നായിരുന്നു റിപ്പോര്ട്ടര് ചാനലിലെ നികേഷ്കുമാര് ഷോയില് ദിലീപ് പറഞ്ഞത്. ദിലീപ് തെറ്റിദ്ധാരണ മൂലമായിരിക്കും ഇങ്ങനെ പറഞ്ഞതെന്നും ലാല് വ്യക്തമാക്കി.
 | 

ദിലീപിന്റെ അവകാശവാദം തള്ളി ലാല്‍; നടിയും പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല

കൊച്ചി: പള്‍സര്‍ സുനിയും ആക്രമണത്തിന് ഇരയായ നടിയും തമ്മില്‍ ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നടനും സംവിധായകനുമായ ലാല്‍. നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് ലാല്‍ പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചാനലിലെ നികേഷ്‌കുമാര്‍ ഷോയില്‍ ദിലീപ് പറഞ്ഞത്. ദിലീപ് തെറ്റിദ്ധാരണ മൂലമായിരിക്കും ഇങ്ങനെ പറഞ്ഞതെന്നും ലാല്‍ വ്യക്തമാക്കി.

ഹണിബീയുടെ ഗോവയിലെ ഷൂട്ടിംഗിന് വാഹനവുമായി പോയത് പള്‍സര്‍ സുനിയായിരുന്നു. കുറച്ച് ആളുകള്‍ മാത്രമാണ് ആ ഷൂട്ടിംഗിന് പോയത്. അവിടെ എല്ലാ കാര്യങ്ങള്‍ക്കും സഹകരിച്ചിരുന്ന പള്‍സര്‍ സുനിയെ എല്ലാവര്‍ക്കും അറിയാമെന്നും ലാല്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കുള്ളതായി താന്‍ കരുതുന്നില്ലെന്നും ലാല്‍ പറഞ്ഞു.