റിയലിസ്റ്റിക് സിനിമകള്‍ തട്ടിപ്പാണെന്ന് ലാല്‍ ജോസ്; റിയലിസ്റ്റിക്കായാല്‍ ഡോക്യുമെന്ററിയാകും

റിയലിസ്റ്റിക് സിനിമകള് തട്ടിപ്പാണെന്ന് സംവിധായകന് ലാല് ജോസ്. സിനിമ റിയലിസ്റ്റിക്കായാല് അത് ഡോക്യുമെന്ററിയായിപ്പോകുമെന്നും മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില് ലാല് ജോസ് പറഞ്ഞു. നാച്വറല് സിനിമയായി അവതരിപ്പിച്ച മഹേഷിന്റെ പ്രതികാരത്തില് പോലും ഡ്രാമയുണ്ടെന്നും ലാല് ജോസ് കൂട്ടിച്ചേര്ത്തു.
 | 
റിയലിസ്റ്റിക് സിനിമകള്‍ തട്ടിപ്പാണെന്ന് ലാല്‍ ജോസ്; റിയലിസ്റ്റിക്കായാല്‍ ഡോക്യുമെന്ററിയാകും

കൊച്ചി: റിയലിസ്റ്റിക് സിനിമകള്‍ തട്ടിപ്പാണെന്ന് സംവിധായകന്‍ ലാല്‍ ജോസ്. സിനിമ റിയലിസ്റ്റിക്കായാല്‍ അത് ഡോക്യുമെന്ററിയായിപ്പോകുമെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞു. നാച്വറല്‍ സിനിമയായി അവതരിപ്പിച്ച മഹേഷിന്റെ പ്രതികാരത്തില്‍ പോലും ഡ്രാമയുണ്ടെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

റിയലിസ്റ്റിക്കാണെന്ന് തോന്നിപ്പിക്കുന്ന അഭിനയവും അവതരണവുമാണ് ഇന്ന് മലയാള സിനിമയില്‍ കാണുന്നത്. ഇന്നത്തെ സിനിമയുടെ സീനുകളിലും ഘടനയിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രങ്ങളെ നേരത്തെ ഡയമണ്ട് നെക്ലേസില്‍ താന്‍ അവതരിപ്പിച്ചിരുന്നു. അതില്‍ ഫഹദ് ഫാസിലിന്റെ നായക കഥാപാത്രം തന്നെയായിരുന്നു വില്ലനും. അന്ന് അതിനെക്കുറിച്ച് പാടിപ്പുകഴ്ത്താന്‍ ആരുമുണ്ടായില്ല.

താന്‍ സംവിധാനം ചെയ്ത രസികനും രണ്ടാം ഭാവവുമെല്ലാം കാലത്തിനുമുമ്പേ സഞ്ചരിച്ച ചിത്രങ്ങളായിരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞു. സത്യത്തില്‍ ഇന്നായിരുന്നു അവ പിറക്കേണ്ടിയിരുന്നത്. നെഗറ്റീവ് ഷെയിഡുണ്ടെങ്കിലും സര്‍വഗുണ സമ്പന്നരായ നായക കഥാപാത്രങ്ങളെയാണ് മലയാള സിനിമ ഇന്നും ആഘോഷിക്കുന്നതെന്നും ലാല്‍ജോസ് പറഞ്ഞു.

സംവിധാനത്തില്‍ നിന്ന് പുറത്തായാലും കഞ്ഞികുടിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം കാണണ്ടേ? അതിനുള്ള തയ്യാറെടുപ്പായി അഭിനയം തുടരുന്നതിനെ കാണാമെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.