മോഹൻലാൽ സർക്കാരിന് ചെക്കയച്ചു

ലാലിസത്തിന് വാങ്ങിയ പണം നടൻ മോഹൻലാൽ സർക്കാരിന് തിരിച്ചയച്ചു.
 | 
മോഹൻലാൽ സർക്കാരിന് ചെക്കയച്ചു

 

തിരുവനന്തപുരം: ലാലിസത്തിന് വാങ്ങിയ പണം നടൻ മോഹൻലാൽ സർക്കാരിന് തിരിച്ചയച്ചു. സ്പീഡ് പോസ്റ്റ് വഴിയാണ് മോഹൻലാൽ ചെക്ക് അയച്ചത്. 1 കോടി 63 ലക്ഷം രൂപയാണ് തിരിച്ചയച്ചതെന്നാണ് റിപ്പോർട്ട്.

അതേസമയം, മോഹൻലാലിൽ നിന്നും പണം തിരികെ വാങ്ങേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ നിലപാട്. പണം തിരിച്ച് വാങ്ങുന്നത് സർക്കാരിന്റെ അന്തസിന് ചേർന്നതല്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്.