പള്ളിവാസലിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളെ പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മൂന്നാര് പള്ളിവാസലിലെ റിസോര്ട്ടില് കുടുങ്ങിയ വിദേശികളെ രക്ഷപ്പെടുത്തി. റിസോര്ട്ടില് ഇനിയും ആളുകള് കുടുങ്ങി കിടക്കുന്നുണ്ട് അവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള് തുടരുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്ത്തനം പുരോഗമിക്കുന്നത്. പ്ലംജൂഡി റിസോര്ട്ടിലാണ് വിദേശികള് ഉള്പ്പടെ 30 ഓളം വിനോദ സഞ്ചാരികള് കുടുങ്ങി കിടക്കുന്നതായി നേരത്തെ വിവരം ലഭിച്ചത്. സഞ്ചാരികളെ റിസോര്ട്ടിലെത്തിച്ച ഡ്രൈവര്മാര് പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.
 | 

പള്ളിവാസലിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളെ പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇടുക്കി: മൂന്നാര്‍ പള്ളിവാസലിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളെ രക്ഷപ്പെടുത്തി. റിസോര്‍ട്ടില്‍ ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട് അവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. പ്ലംജൂഡി റിസോര്‍ട്ടിലാണ് വിദേശികള്‍ ഉള്‍പ്പടെ 30 ഓളം വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നതായി നേരത്തെ വിവരം ലഭിച്ചത്. സഞ്ചാരികളെ റിസോര്‍ട്ടിലെത്തിച്ച ഡ്രൈവര്‍മാര്‍ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.

ഇടുക്കിയിലെ റിസോര്‍ട്ടില്‍ കുടുങ്ങിയവരില്‍ റഷ്യയില്‍ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയും പുറത്തെത്തിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മറ്റു ടൂറിസ്റ്റുകളുമായി മന്ത്രി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അടിയന്തരമായി പുറത്ത് പോകേണ്ടവരെയാണ് അല്‍പ്പം സാഹസികമായ സമാന്തരപാത വഴി പുറത്ത് കൊണ്ടുവന്നതെന്നും അദ്ദേഹം അറിയിച്ചു. മറ്റുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് കരസേന.

ഇന്നലെ പെയ്ത ശക്തമായ മഴയില്‍ റിസോര്‍ട്ടിന് സമീപത്ത് ഉരുള്‍പൊട്ടലുണ്ടായിരുന്നു. റിസോര്‍ട്ടിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന റോഡ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. ഇതോടെ പുറത്തു കടക്കാനാവാതെ മൂപ്പതോളം പേര്‍ റിസോര്‍ട്ടില്‍ തന്നെ കഴിയുകയായിരുന്നു.

പള്ളിവാസലില്‍ നിന്ന് നാല് കിലോമീറ്റര്‍ ഉയരത്തിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. വഴി പൂര്‍ണമായും തകര്‍ന്നതോടെ പോലീസിനോ മറ്റു രക്ഷാപ്രവര്‍ത്തകര്‍ക്കോ റിസോര്‍ട്ടിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.

ടൂറിസം മന്ത്രിയുടെ ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം.

ഇടുക്കിയിലെ റിസോര്‍ട്ടില്‍ കുടുങ്ങിയവരില്‍ റഷ്യയില്‍ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയും പുറത്തെത്തിച്ചു. രണ്ട് മുതിര്‍ന്നവരും രണ്ട് കുട്ടികളുമടങ്ങുന്ന റഷ്യന്‍ കുടുംബത്തെ സമാന്തരമായ നടപ്പാതയിലൂടെയാണ് പുറത്ത് കൊണ്ടുവന്നത്. ഇവര്‍ കുമരകത്തേക്ക് പുറപ്പെട്ടു. അമേരിക്കക്കാരായ ദമ്പതികള്‍ പത്തനംതിട്ട മാരാമണിലേക്കും പുറപ്പെട്ടു. അടിയന്തിരമായി പുറത്ത് പോകേണ്ടവരെയാണ് അല്‍പ്പം സാഹസികമായ സമാന്തര പാത വഴി പുറത്ത് കൊണ്ടുവന്നത്. ബാക്കിയുള്ളവര്‍ കാത്തിരിക്കാനുള്ള സന്നദ്ധത അറിയിച്ചു.

ഇനിയും റിസോര്‍ട്ടിലുള്ളവരെ മണ്ണിടിഞ്ഞ ഭാഗത്ത് കല്ലുകള്‍ പാകി പുറത്തെത്തിക്കാനാണ് കരസേന ശ്രമിക്കുന്നത്. വൈകുന്നേരത്തോടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ. റോഡില്‍ നിന്നും മണ്ണ് പൂര്‍ണമായും നീക്കി വാഹനങ്ങള്‍ പുറത്തെത്തിക്കാവുന്ന സാഹചര്യമല്ല ഉളളത്