കുതിരാന്‍ മണ്ണിടിച്ചില്‍; പതിനഞ്ച് കിലോമീറ്റര്‍ നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

കുതിരാന് മണ്ണിടിച്ചില് മൂലം മണ്ണൂത്തി-വടക്കഞ്ചേരി ദേശീയ പാതയിലെ ഗതാഗതം നിരോധിച്ചു. 15 ഓളം കിലോമീറ്റര് നീളത്തില് വാഹനങ്ങള് കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെ വൈകിട്ടോടെ എത്തിച്ചേര്ന്ന വാഹനങ്ങള് ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ആംബലുന്സുകളും മറ്റു എമര്ജന്സി വാഹനങ്ങളും സമാന്തര പാതകള് ഉപയോഗിച്ച് വഴിതിരിച്ചു വിടുകയാണ്.
 | 

കുതിരാന്‍ മണ്ണിടിച്ചില്‍; പതിനഞ്ച് കിലോമീറ്റര്‍ നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

തൃശ്ശൂര്‍: കുതിരാന്‍ മണ്ണിടിച്ചില്‍ മൂലം മണ്ണൂത്തി-വടക്കഞ്ചേരി ദേശീയ പാതയിലെ ഗതാഗതം നിരോധിച്ചു. 15 ഓളം കിലോമീറ്റര്‍ നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെ വൈകിട്ടോടെ എത്തിച്ചേര്‍ന്ന വാഹനങ്ങള്‍ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ആംബലുന്‍സുകളും മറ്റു എമര്‍ജന്‍സി വാഹനങ്ങളും സമാന്തര പാതകള്‍ ഉപയോഗിച്ച് വഴിതിരിച്ചു വിടുകയാണ്.

ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ 48 മണിക്കൂറെങ്കിലും വേണ്ടിവരും. സൈന്യത്തിന്റെ നേതൃത്വത്തില്‍ റോഡില്‍ വീണ മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുനീക്കങ്ങള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

കുതിരാന്‍ പരിസരങ്ങളില്‍ ഇനിയും മണ്ണിടിച്ചിലുണ്ടാവാനുള്ള സാധ്യതയുണ്ട്. മഴ ശക്തമായി തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കോഴിക്കോട്-തൃശ്ശൂര്‍ പാതയിലും ഗതാഗത തടസങ്ങളുണ്ട്. എറണാകുളം-തൃശൂര്‍ പാതയില്‍ വെള്ളം കയറിയതോടെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. കെ.എസ്.ആര്‍.ടി.സി പല സ്ഥലങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.