Thursday , 29 October 2020
News Updates

ലാവലിന്‍ കേസ് നാളെ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ സുപ്രീം കോടതിയില്‍. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഉത്തരവിന് എതിരെ കസ്തൂരിരംഗ അയ്യരും മറ്റ് രണ്ട് പേരും നല്‍കിയ ഹര്‍ജികളുമാണ് കോടതിയില്‍ എത്തുന്നത്. ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഇവ പരിഗണിക്കുക.

പല ബെഞ്ചുകള്‍ മാറുകയും പല തവണ അവധിക്ക് വെക്കുകയും ചെയ്ത ഹര്‍ജികളാണ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്. 2017 മുതല്‍ ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിച്ച ഹര്‍ജികളാണ് ഇവയെന്ന് കഴിഞ്ഞ തവണ ജസ്റ്റിസ് ലൡത് ചൂണ്ടിക്കാട്ടിയ ഹര്‍ജികളാണ് ഇവ. ജസ്റ്റിസ് രമണയുടെ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് പറഞ്ഞ് മാറ്റിയെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം അനുസരിച്ചാണ് ജസ്റ്റിസ് ലളിതിന്റെ ബെഞ്ച് ഇവ കേള്‍ക്കാന്‍ തീരുമാനിച്ചത്.

DONT MISS