സെന്‍കുമാറിനെ ഡിജിപിയായി ഉടന്‍തന്നെ നിയമിക്കണമെന്ന് നിയമ സെക്രട്ടറി

ടി.പി.സെന്കുമാറിനെ ഡിജിപിയായി തിരികെ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഉടന് നടപ്പാക്കണമെന്ന് നിയമ സെക്രട്ടറി. സര്ക്കാരിന് നല്കിയ റിപ്പോര്ട്ടിലാണ് നിയമസെക്രട്ടറി ഇക്കാര്യം ആവശ്യപ്പെട്ടത്. വിധി നടപ്പാക്കിയില്ലെങ്കില് സെന്കുമാര് വീണ്ടും കോടതിയെ സമീപിക്കാന് ഇടയുണ്ടെന്നും അത് സര്ക്കാരിന് വീണ്ടും തിരിച്ചടി നല്കുമെന്നും റിപ്പോര്ട്ട് പറയുന്നു.
 | 

സെന്‍കുമാറിനെ ഡിജിപിയായി ഉടന്‍തന്നെ നിയമിക്കണമെന്ന് നിയമ സെക്രട്ടറി

തിരുവനന്തപുരം: ടി.പി.സെന്‍കുമാറിനെ ഡിജിപിയായി തിരികെ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് നിയമ സെക്രട്ടറി. സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് നിയമസെക്രട്ടറി ഇക്കാര്യം ആവശ്യപ്പെട്ടത്. വിധി നടപ്പാക്കിയില്ലെങ്കില്‍ സെന്‍കുമാര്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ ഇടയുണ്ടെന്നും അത് സര്‍ക്കാരിന് വീണ്ടും തിരിച്ചടി നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശേധനാ ഹര്‍ജി നല്‍കിയാല്‍ നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കണമെന്നാണ് നിയമസെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നത്. വിധിപ്പകര്‍പ്പ് കിട്ടിയതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് മുഖ്യമന്ത്രി നേരത്തേ പ്രതികരിച്ചത്. വിധിപ്പകര്‍പ്പ് ഇന്ന് കിട്ടുമെന്നാണ് സൂചന.