വനിതാ എം.എൽ.എമാരെ പ്രതിപക്ഷം ചാവേറുകളാക്കിയെന്ന് മുഖ്യമന്ത്രി

നിയമസഭയിൽ പ്രതിപക്ഷം വനിതാ എം.എൽ.എമാരെ ചാവേറുകളായി ഉപയോഗിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചാവേറുകളായി സംഘർഷ സ്ഥലത്തേക്ക് സ്ത്രീകളെ പറഞ്ഞുവിട്ടിട്ട് ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്നത് ദുഖകരമാണ്.
 | 

വനിതാ എം.എൽ.എമാരെ പ്രതിപക്ഷം ചാവേറുകളാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം വനിതാ എം.എൽ.എമാരെ ചാവേറുകളായി ഉപയോഗിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചാവേറുകളായി സംഘർഷ സ്ഥലത്തേക്ക് സ്ത്രീകളെ പറഞ്ഞുവിട്ടിട്ട് ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്നത് ദുഖകരമാണ്. പ്രതിപക്ഷം സ്ത്രീസുരക്ഷാ നിയമത്തെപ്പോലും അപഹസിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പീഡനത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടവർ എന്തുകൊണ്ട് ദൃശ്യങ്ങൾ പുറത്തുവിടുന്നില്ലെന്നും ഉമ്മൻചാണ്ടി ചോദിച്ചു. പ്രതിപക്ഷം ദുഷ്പ്രചരണം നടത്തുകയാണ്. സഭയിൽ ലഡുവിതരണം നടത്തിയത് ശരിയായില്ല. എന്നാൽ സ്പീക്കറുടെ ഡയസ് തകർത്തതും ലഡുവിതരണവും ഒരുപോലെ കാണാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പന്തളം സുധാകരന്റെ പ്രസ്താവന മുഖ്യമന്ത്രി തള്ളി. പന്തളത്തിന്റെ നിലപാട് പാർട്ടിയുടേതല്ല. കെ.എം മാണി കുറ്റക്കാരനാണെന്ന് ആരും വിശ്വസിക്കുന്നില്ല. ഇങ്ങനെയുള്ള വക്താക്കളെ എന്ത് ചെയ്യണമെന്ന് കെ.പി.സി.സി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.