ചില്ല് തിന്ന ലെന സത്യം വെളിപ്പെടുത്തുന്നു; പോസ്റ്റ് കാണാം

ഇന്സ്റ്റാഗ്രാമില് പോസ്റ്റ് ചെയ്ത ചില്ല് തീറ്റ വീഡിയോയില് ഞെട്ടിയിരിക്കുന്ന ആരാധകര്ക്കു മുന്നില് സത്യം വെളിപ്പെടുത്തി ലെന. ആരാധകരെയും ട്രോളന്മാരെയും ഒരുപോലെ വിസ്മയിപ്പിച്ചുകൊണ്ടായിരുന്നു ലെനയുടെ ചില്ല്തീറ്റ സോഷ്യല് മീഡിയയില് വൈറലായത്. ഇതോടെ ലെനയുടെ ചില്ല് തിന്നാനുള്ള കൊതി ട്രോളന്മാരും ഏറ്റെടുത്തു. സംഭവം ഓണ്ലൈനില് കത്തിയെരിയുന്നതിനിടെയാണ് സത്യം വെളിപ്പെടുത്തിക്കൊണ്ട് ലെനയുടെ പോസ്റ്റ് എത്തിയത്.
 | 

ചില്ല് തിന്ന ലെന സത്യം വെളിപ്പെടുത്തുന്നു; പോസ്റ്റ് കാണാം

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചില്ല് തീറ്റ വീഡിയോയില്‍ ഞെട്ടിയിരിക്കുന്ന ആരാധകര്‍ക്കു മുന്നില്‍ സത്യം വെളിപ്പെടുത്തി ലെന. ആരാധകരെയും ട്രോളന്‍മാരെയും ഒരുപോലെ വിസ്മയിപ്പിച്ചുകൊണ്ടായിരുന്നു ലെനയുടെ ചില്ല്തീറ്റ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെ ലെനയുടെ ചില്ല് തിന്നാനുള്ള കൊതി ട്രോളന്‍മാരും ഏറ്റെടുത്തു. സംഭവം ഓണ്‍ലൈനില്‍ കത്തിയെരിയുന്നതിനിടെയാണ് സത്യം വെളിപ്പെടുത്തിക്കൊണ്ട് ലെനയുടെ പോസ്റ്റ് എത്തിയത്.

A post shared by Lena (@lenasmagazine) on

ലൊക്കേഷനില്‍ വെച്ച് എടുത്ത പ്രാങ്ക് വീഡിയോ ഇത്രയും വൈറല്‍ ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താന്‍ ചവയ്ക്കുന്നത് ഗ്ലാസ് കഷണമല്ല, ആക്ഷന്‍ സീക്വന്‍സുകളില്‍ ഉപയോഗിക്കുന്ന വാക്‌സ് ആണെന്നുമാണ് ലെന വെളിപ്പെടുത്തുന്നത്. എന്തായാലും വില്ലന്‍മാരുടെ തലയില്‍ അടിച്ചുപൊട്ടിക്കുന്ന ബിയര്‍ കുപ്പിയും മറ്റും നിര്‍മിക്കുന്ന സാധനം എന്താണെന്ന് ഇതിലൂടെ പ്രേക്ഷകര്‍ക്ക് മനസിലായി.