സംസ്ഥാനത്ത് എലിപ്പനി പടരുന്നു; രണ്ട് പേര്‍ കൂടി മരിച്ചു

സംസ്ഥാനത്ത് എലിപ്പനി പടര്ന്നു പിടിക്കുന്നതായി റിപ്പോര്ട്ട്. മൂന്ന് ദിവസത്തിനുള്ളില് 22 പേരാണ് എലിപ്പനി ബാധിച്ച് മരണപ്പെട്ടത്. ഇന്ന് രണ്ട് മരണങ്ങള് റിപ്പോര്ട്ട് ചെയ്തു. ദുരിതാശ്വാസ പ്രവര്ത്തനങ്ങളില് സജീവ സാന്നിധ്യമായിരുന്ന കോഴിക്കോട് എരഞ്ഞിക്കല് സ്വദേശി അനില്കുമാറും പത്തനംതിട്ട കഞ്ഞീറ്റുംകര മാടത്തും പറമ്പില് രഞ്ജു(30)വുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 40ലേറെ ആളുകള്ക്കാണ് പനി സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്ദേശം നിലനില്ക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
 | 

സംസ്ഥാനത്ത് എലിപ്പനി പടരുന്നു; രണ്ട് പേര്‍ കൂടി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് ദിവസത്തിനുള്ളില്‍ 22 പേരാണ് എലിപ്പനി ബാധിച്ച് മരണപ്പെട്ടത്. ഇന്ന് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി അനില്‍കുമാറും പത്തനംതിട്ട കഞ്ഞീറ്റുംകര മാടത്തും പറമ്പില്‍ രഞ്ജു(30)വുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 40ലേറെ ആളുകള്‍ക്കാണ് പനി സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നാല് പേരാണ് ജില്ലയില്‍ പനി ബാധിച്ച് മരണപ്പെട്ടത്. സംസ്ഥാനത്ത് 100 പേരിലധികം ആളുകള്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 28 പേര്‍ കോഴിക്കോട് സ്വദേശികളാണ്. പ്രളയത്തിന് ശേഷം കിണര്‍ വെള്ളം ഉള്‍പ്പെടെയുള്ളവ മലിനപ്പെട്ടതാണ് പനി പടരാന്‍ കാരണമെന്നാണ് കരുതുന്നത്. വെള്ളം ഉപയോഗിക്കുമ്പോഴും ശരീരം വൃത്തിയാക്കുന്ന സമയത്തുമെല്ലാം അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറം പെരിന്തല്‍മണ്ണയില്‍ പ്രമീള (42), കോഴിക്കോട് വില്ല്യാപ്പള്ളി വിജേഷ്(34), കാരശ്ശേരി സ്വദേശി സലീംഷാ(42) എന്നിവരാണ് ഇന്നലെ മരിച്ചത്. ഇന്നലെയുണ്ടായ അഞ്ചു മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുമുണ്ട്. തിരുവനന്തപുരം പൂജപ്പുരയില്‍ മരിച്ച അയ്യപ്പന്‍ ചെട്ട്യാര്‍ (67), മലപ്പുറം തൃപ്പങ്ങോട്ട് സ്വദേശി ശ്രീദേവി(44), കോഴിക്കോട് വേങ്ങേരി സ്വദേശി സുമേഷ്(46), പാലക്കാട് മുണ്ടൂര്‍ സ്വദേശി പ്രകാശന്‍ (43), തൃത്താല സ്വദേശി കോയക്കുട്ടി (60) എന്നിവരുടെ മരണമാണ് എലിപ്പനിയാണോ എന്ന് സംശയമുള്ളത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എലിപ്പനി ബാധിച്ചവര്‍ക്കായി പ്രത്യേക വാര്‍ഡ് തുറക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. പ്രളയത്തിന് ശേഷം വീടുകള്‍ വൃത്തിയാക്കുന്നവര്‍ നിര്‍ബന്ധമായും കൈയുറകളും കാലുറകളും ധരിക്കണമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എലിപ്പനി പ്രതിരോധ ഗുളികകള്‍ എല്ലാ ആശുപത്രികളിലും ലഭ്യമാണ്. കോഴിക്കോട് ജില്ലയില്‍ മാത്രമായി 16 സ്ഥലങ്ങളിലായി ഒരു നഴ്‌സും ഡോക്ടറുമടങ്ങുന്ന പ്രത്യേക താല്‍ക്കാലിക ആശുപത്രികള്‍ ആരംഭിക്കാനും ധാരണയായിട്ടുണ്ട്.