ബാലഭാസ്‌കറിന്റെ മരണത്തില്‍ നുണപരിശോധന; സാക്ഷികള്‍ സമ്മതം അറിയിച്ചു

ബാലഭാസ്കറിന്റെ മരണത്തില് നുണപരിശോധനയ്ക്ക് സമ്മതം അറിയിച്ച് സാക്ഷികള്.
 | 
ബാലഭാസ്‌കറിന്റെ മരണത്തില്‍ നുണപരിശോധന; സാക്ഷികള്‍ സമ്മതം അറിയിച്ചു

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തില്‍ നുണപരിശോധനയ്ക്ക് സമ്മതം അറിയിച്ച് സാക്ഷികള്‍. നാല് പേരെയാണ് നുണപരിശോധന്ക്ക് വിധേയരാക്കുന്നത്. സാക്ഷികളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, കലാഭവന്‍ സോബി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ നുണപരിശോധയ്ക്ക് സമ്മതം അറിയിച്ചു. നുണപരിശോധന നടത്തണമെന്ന് സിബിഐ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് തിരുവനന്തപുരം സിജെഎം കോടതി നാലു പേര്‍ക്കും സമന്‍സ് അയച്ചിരുന്നു. അപകടത്തില്‍ പെടുന്നതിന് മുന്‍പ് ബാലഭാസ്‌കറിന്റെ കാര്‍ ചിലര്‍ ആക്രമിച്ചിരുന്നുവെന്നായിരുന്നു കലാഭവന്‍ സോബി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അപകടം നടന്ന സ്ഥലത്ത് സിബിഐ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രകാശന്‍ തമ്പിക്കെതിരെ ബാലഭാസ്‌കറിന്റെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ആരോപണം ഉന്നയിച്ചിരുന്നു.