നാം രാജ്യം ഏല്‍പിച്ചവര്‍ അത് കുട്ടിച്ചോറാക്കാന്‍ പോകുകയാണ്; പ്രതിഷേധവുമായി ലിജോ ജോസ് പെല്ലിശേരി

നാം രാജ്യം ഏല്പിച്ചവര് അത് കുട്ടിച്ചോറാക്കാന് പോകുകയാ സംവിധായകന് ലിജോ ജോസ് പെല്ലിശേരി
 | 
നാം രാജ്യം ഏല്‍പിച്ചവര്‍ അത് കുട്ടിച്ചോറാക്കാന്‍ പോകുകയാണ്; പ്രതിഷേധവുമായി ലിജോ ജോസ് പെല്ലിശേരി

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധം അറിയിച്ച് കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍. നാം രാജ്യം ഏല്‍പിച്ചവര്‍ അത് കുട്ടിച്ചോറാക്കാന്‍ പോകുകയാ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒരു രണ്ടാം ബാബറി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിന് ശേഷിയില്ല. നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്; ലിജോ ജോസ് ഫെയിസ്ബുക്കില്‍ കുറിച്ചു.

നട്ടെല്ല് നിവരട്ടെ ശബ്ദം ഉയരട്ടെ ഇത് അനീതിയാണ് നാം രാജ്യം ഏല്പിച്ചവർഅത് കുട്ടിച്ചോറാക്കാൻ പോകുകയാണ് ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാൻഈ രാജ്യത്തിന് ശേഷിയില്ല

Posted by Lijo Jose Pellissery on Monday, December 16, 2019

മതേതരത്വം, ജനാധിപത്യം, സമത്വം തുടങ്ങിയവ നമ്മുടെ ജന്മാവകാശങ്ങളാണെന്നും അവയെ തകര്‍ക്കാന്‍ നടക്കുന്ന ഏത് ശ്രമവും എതിര്‍ക്കപ്പെടേണ്ടതാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ ഫെയിസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, അമല പോള്‍ തുടങ്ങിയവര്‍ ഇന്നലെ തങ്ങളുടെ നിലപാട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

പ്രതിഷേധങ്ങളില്‍ വൈറലായ ജാമിയ മിലിയ സര്‍വകലാശാലയിലെ പെണ്‍കുട്ടി പോലീസിന് നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചത്. ഇന്ത്യയുടെ മക്കളെ ഒന്നിപ്പിക്കാന്‍ ഈ ചൂണ്ടുവിരല്‍ ധാരാളം മതിയെന്നായിരുന്നു പോസ്റ്റ്.