അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം; പ്രധാനമന്ത്രിയെ ട്രോളി ലിജോ ജോസ് പെല്ലിശേരി

ഏപ്രില് 5ന് രാത്രി 9 മണിക്ക് വൈദ്യുതി ദീപങ്ങള് അണച്ച് 9 മിനിറ്റ് ദീപങ്ങള് തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ട്രോളി സംവിധായകന് ലിജോ ജോസ് പെല്ലിശേരി
 | 
അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം; പ്രധാനമന്ത്രിയെ ട്രോളി ലിജോ ജോസ് പെല്ലിശേരി

ഏപ്രില്‍ 5ന് രാത്രി 9 മണിക്ക് വൈദ്യുതി ദീപങ്ങള്‍ അണച്ച് 9 മിനിറ്റ് ദീപങ്ങള്‍ തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ട്രോളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ടെന്നും അടിക്കുമ്പോ കറക്ട് കോറോണയുടെ കണ്ണില്‍ നോക്കിയടിക്കണമെന്നും ഫെയിസ്ബുക്ക് പോസ്റ്റില്‍ ലിജോ പറഞ്ഞു.

ഇന്ന് രാവിലെ 9 മണിക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ഏപ്രില്‍ 5ന് രാത്രി 9 മണിക്ക് ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം നല്‍കിയത്. ടോര്‍ച്ച്, ഫ്‌ളാഷ് ലൈറ്റ്, മൊബൈല്‍ ഫോണിലെ ടോര്‍ച്ച്, ചിരാത് മുതലായവ ഇതിന് ഉപയോഗിക്കാമെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.

പോസ്റ്റ് വായിക്കാം

പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം
NB: മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല
എന്ന്
കമ്മിറ്റി

പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം…

Posted by Lijo Jose Pellissery on Thursday, April 2, 2020