കേരളത്തില്‍ ‘ലൗ ജിഹാദ്’; ആരോപണം ആവര്‍ത്തിച്ച് സീറോ മലബാര്‍ സഭയുടെ ഇടയലേഖനം

ലൗ ജിഹാദ് പരമാര്ശമുള്ള ഇടയലേഖനം എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില് വായിച്ചില്ല.
 | 
കേരളത്തില്‍ ‘ലൗ ജിഹാദ്’; ആരോപണം ആവര്‍ത്തിച്ച് സീറോ മലബാര്‍ സഭയുടെ ഇടയലേഖനം

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭയുടെ ഇടയലേഖനം. സഭയുടെ കീഴിലുള്ള പള്ളികളില്‍ ഞായറാഴ്ച്ച വിതരണം ചെയ്ത ഇടയലേഖനത്തിലാണ് ഇക്കാര്യം ആരോപിക്കുന്നത്. കേരളത്തില്‍ ശക്തമായ രീതിയില്‍ ലൗ ജിഹാദ് പ്രവണതയുണ്ടെന്നും ഐസ് ഭീകരസംഘടനകളിലേക്ക് പോലും റിക്രൂട്ട്‌മെന്റ് നടക്കുന്നതായും ഇടയലേഖനം ആരോപിക്കുന്നു. മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുകയാണ് ലൗ ജിഹാദെന്നും ലേഖനം പറയുന്നു.

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും അത്തരം പ്രവണതകള്‍ ക്രമസമാധാന പ്രശ്‌നമായി കണ്ട് പരിഹാരമുണ്ടാക്കണമെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന സിറോ മലബാര്‍ സിനഡ് വിലയിരുത്തിയിരുന്നു. ഇതൊരു മതപരമായ പ്രശ്‌നമല്ലെന്നും പരിഹാര നിര്‍ദേശങ്ങളുണ്ടാക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു. എന്നാല്‍ സഭയ്ക്കുള്ളില്‍ തന്നെ സിനഡിനെതിരെ വിമര്‍ശനമുയര്‍ന്നു. എറണാകുളം-അങ്കമാലി അതിരൂപത സിനഡിന്റെ പ്രസ്താവനയെ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

ഞായറാഴ്ച്ച പുറത്തിറക്കിയ ലൗ ജിഹാദ് പരമാര്‍ശമുള്ള ഇടയലേഖനം എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ വായിച്ചില്ല. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിലൂടെ മതമാറ്റപ്പെടുന്നതായിട്ടുള്ള സിനഡിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത അഭിപ്രായത്തോട് സഭാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.