ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം വരള്‍ച്ചയല്ല; പ്രളായനന്തരം ഇത്തരം പ്രതിഭാസങ്ങള്‍ സ്വഭാവികമെന്ന് ഭൂവിനിയോഗ ബോര്‍ഡ്

സംസ്ഥാനത്തെ ജലസ്രോതസുകള് വറ്റുന്നതിന് കാരണം വരള്ച്ചയല്ലെന്ന് ഭൂവിനിയോഗ ബോര്ഡ്. പ്രളയാനന്തര ഫലങ്ങളിലൊന്ന് മാത്രമാണ് ഇത്തരം പ്രതിഭാസങ്ങള്. നദികളുടെയും ഇതര ജലാശയങ്ങളുടെയും സ്വഭാവികത നഷ്ടമായതാണ് ജലനിരപ്പ് താഴാന് കാരണമായി സംസ്ഥാന ഭൂവിനിയോഗ ബോര്ഡ് ചൂണ്ടിക്കാണിക്കുന്നത്.
 | 

ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം വരള്‍ച്ചയല്ല; പ്രളായനന്തരം ഇത്തരം പ്രതിഭാസങ്ങള്‍ സ്വഭാവികമെന്ന് ഭൂവിനിയോഗ ബോര്‍ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം വരള്‍ച്ചയല്ലെന്ന് ഭൂവിനിയോഗ ബോര്‍ഡ്. പ്രളയാനന്തര ഫലങ്ങളിലൊന്ന് മാത്രമാണ് ഇത്തരം പ്രതിഭാസങ്ങള്‍. നദികളുടെയും ഇതര ജലാശയങ്ങളുടെയും സ്വഭാവികത നഷ്ടമായതാണ് ജലനിരപ്പ് താഴാന്‍ കാരണമായി സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നത്.

ശക്തമായ മഴ കാരണം ജലസ്രോതസുകളിലെ മണലും എക്കലും ഒഴുകിപ്പോയിട്ടുണ്ട്. ഇവ ജലാശയങ്ങളുടെ സ്വഭാവികത നഷ്ടപ്പെടുത്തുകയും ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. നദികളുടെ ജലനിരപ്പ് താഴേക്ക് പോയതിനാല്‍ കിണറുകള്‍ അടക്കമുള്ള ഭൂഗര്‍ഭ ജലസ്രോതസ്സുകളിലെ ജലം താഴേത്തട്ടിലേക്ക് സ്വാഭാവികമായി നീങ്ങും. നിലവിലുണ്ടാകുന്ന ജലനിരപ്പുകളിലെ വ്യതിയാനത്തിന് കാരണം ഇതാണ്.

കേരളത്തിലെ പ്രധാന ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഭാരതപ്പുഴ, പമ്പ തുടങ്ങിയ പ്രധാന നദികളുടെയും അവസ്ഥ സമാനമാണ്. അടുത്ത വര്‍ഷം കേരളത്തില്‍ വലിയ വരള്‍ച്ചയുണ്ടാകുമെന്നാണ് സൂചന. പ്രളയത്തില്‍ ലഭിച്ചതിന്റെ പത്ത് ശതമാനം ജലം പോലും ഭൂഗര്‍ഭജലമായി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ വിലയിരുത്തല്‍.