ന്യൂനമര്‍ദ്ദം; മത്സ്യബന്ധനത്തിന് വിലക്ക്; തീരദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം; ബോട്ടുകൡ പലതും ലക്ഷദ്വീപില്‍ അടുപ്പിച്ചു

തീവ്രമര്ദ്ദമായി മാറിയ ന്യൂനമര്ദ്ദം അറബിക്കടലിലേക്ക് നീങ്ങിയതോടെ മത്സ്യബന്ധനത്തിന് വിലക്കേര്പ്പെടുത്തി. സംസ്ഥാനത്തിന്റെ തീരദേശത്ത് അതീവ ജാഗ്രതാ നിര്ദേശം ഏര്പ്പെടുത്തിയിരിക്കുകയാണ്. ചുഴലിക്കാറ്റായി മാറാവുന്ന വിധത്തിലുള്ള ന്യൂനമര്ദ്ദമാണ് രൂപം കൊണ്ടിരിക്കുന്നത്.
 | 

ന്യൂനമര്‍ദ്ദം; മത്സ്യബന്ധനത്തിന് വിലക്ക്; തീരദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം; ബോട്ടുകൡ പലതും ലക്ഷദ്വീപില്‍ അടുപ്പിച്ചു

തിരുവനന്തപുരം: തീവ്രമര്‍ദ്ദമായി മാറിയ ന്യൂനമര്‍ദ്ദം അറബിക്കടലിലേക്ക് നീങ്ങിയതോടെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. സംസ്ഥാനത്തിന്റെ തീരദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചുഴലിക്കാറ്റായി മാറാവുന്ന വിധത്തിലുള്ള ന്യൂനമര്‍ദ്ദമാണ് രൂപം കൊണ്ടിരിക്കുന്നത്.

ഇതിനെത്തുടര്‍ന്ന് കടലില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്ന് ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കടലില്‍ പോയ ബോട്ടുകള്‍ പലതും ലക്ഷദ്വീപില്‍ അടുപ്പിച്ചതായി വിവരമുണ്ട്.

മുന്നറിയിപ്പുകളെത്തുടര്‍ന്ന് കോഴിക്കോട് ബേപ്പൂര്‍ നിന്നുള്ള ലക്ഷ്വദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു. 3.2 മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരത്തിന് 391 കിലോമീറ്റര്‍ തെക്കുഭാഗത്തായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ ലക്ഷദ്വീപിനു നേരെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.