രാജ്യത്ത് പാചക വാതകത്തിന്റെ വില കുറഞ്ഞു

രാജ്യത്ത് പാചക വാതക വില കുറഞ്ഞു. ഗാര്ഹിക സിലിന്ഡറിന് 62.50 രൂപയാണ് കുറഞ്ഞത്.
 | 
രാജ്യത്ത് പാചക വാതകത്തിന്റെ വില കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില കുറഞ്ഞു. ഗാര്‍ഹിക സിലിന്‍ഡറിന് 62.50 രൂപയാണ് കുറഞ്ഞത്. ഫെബ്രുവരിയില്‍ 146 രൂപ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചതിന് ശേഷം മാര്‍ച്ചില്‍ 50 രൂപയിലധികം കുറച്ചിരുന്നു. പാചക വാതക വില സിലിന്‍ഡറിന് 734 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിന്‍ഡറിന് 97.50 രൂപ കുറഞ്ഞു. 1274.50 രൂപയാണ് ഇന്നത്തെ വില.

രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലെ വിലക്കുറവിന് കാരണം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിന് ശേഷം ഗ്യാസ് വില കുറച്ചത് കഴിഞ്ഞ മാസമായിരുന്നു. ഇപ്പോള്‍ വീണ്ടും കുറച്ചിരിക്കുകയാണ്.

മാര്‍ച്ചില്‍ കുറയുന്നതിന് മുമ്പ് ആറ് മാസത്തിനിടെ ആറ് തവണയാണ് വില വര്‍ദ്ധിപ്പിച്ചത്. അതുവരെ ഗ്യാസിന് 50 ശതമാനം വിലവര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.