ഞെട്ടിക്കുന്ന എക്‌സ്‌ചേഞ്ച് ഓഫറുകളുമായി എംഫോണ്‍

സ്മാര്ട്ട്ഫോണ് വിപണിയിലെ പുതുതരംഗമായ എം ഫോണ് കേരള വിപണിയില് പുതിയ ഓഫറുമായി എത്തുന്നു. മറ്റ് സ്മാര്ട്ഫോണ് ബ്രാന്ഡുകള്ക്ക് വെല്ലുവിളിയാവുന്ന എക്സ്ചേഞ്ച് ഓഫറാണ് എംഫോണ് അവതരിപ്പിക്കുന്നത്. റംസാന് പ്രമാണിച്ച് അവതരിപ്പിച്ച ഈ ഓഫര് ജൂണ് 23ന് ആരംഭിക്കും. കേന്ദ്ര സര്ക്കാരിന്റെ പുതിയ നികുതി പരിഷ്കാരം (ജിഎസ്ടി) നിലവില് വരുന്നതിനു മുമ്പ് ഉപഭോക്താക്കള്ക്ക് പരമാവധി സൗജന്യങ്ങള് കിട്ടുന്ന രീതിയിലാണ് പുതിയ ഓഫര്. മറ്റു ബ്രാന്ഡ് ഫോണുകള് നല്കി എക്സ്ചേഞ്ച് ഓഫറിലൂടെ എംഫോണ് സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
 | 

ഞെട്ടിക്കുന്ന എക്‌സ്‌ചേഞ്ച് ഓഫറുകളുമായി എംഫോണ്‍

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ പുതുതരംഗമായ എം ഫോണ്‍ കേരള വിപണിയില്‍ പുതിയ ഓഫറുമായി എത്തുന്നു. മറ്റ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളിയാവുന്ന എക്‌സ്‌ചേഞ്ച് ഓഫറാണ് എംഫോണ്‍ അവതരിപ്പിക്കുന്നത്. റംസാന്‍ പ്രമാണിച്ച് അവതരിപ്പിച്ച ഈ ഓഫര്‍ ജൂണ്‍ 23ന് ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നികുതി പരിഷ്‌കാരം (ജിഎസ്ടി) നിലവില്‍ വരുന്നതിനു മുമ്പ് ഉപഭോക്താക്കള്‍ക്ക് പരമാവധി സൗജന്യങ്ങള്‍ കിട്ടുന്ന രീതിയിലാണ് പുതിയ ഓഫര്‍. മറ്റു ബ്രാന്‍ഡ് ഫോണുകള്‍ നല്‍കി എക്‌സ്‌ചേഞ്ച് ഓഫറിലൂടെ എംഫോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

കൂടാതെ ഓരോ പഴയ സ്മാര്‍ട്ട്‌ഫോണിനും കമ്പനി 5000 രൂപ വരെ ഉപഭോക്താവിന് നല്‍കുന്നു. നിലവില്‍ പഴയ ഫോണുകള്‍ക്ക് റീട്ടെയ്ല്‍ ഷോപ്പുകള്‍ വഴി ലഭിക്കുന്ന വിലക്ക് പുറമെയാണ് ഈ ഓഫര്‍. കേരളത്തിലെ 1200ല്‍ അധികം പ്രമുഖ മൊബൈല്‍ റീട്ടെയ്ല്‍ ഷോപ്പുകളുമായി സഹകരിച്ചാണ് എംഫോണ്‍ ഈ ഓഫര്‍ നല്‍കുന്നത്. ഓഫര്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ 40 മുതല്‍ 50 ശതമാനം വരെയുള്ള മലയാളി ഉപയോക്താക്കള്‍ എംഫോണ്‍ ഉപയോഗിച്ചു തുടങ്ങുമെന്നാണ് കമ്പനി കണക്കു കൂട്ടുന്നത്. എംഫോണ്‍ കേരളത്തില്‍ മാത്രമാണ് ഇത്രയും മികച്ച ഒരു ഓഫര്‍ നല്‍കുന്നത്.

നിലവില്‍ മൂന്നു എംഫോണ്‍ മോഡലുകളാണ് വിപണിയിലുള്ളത്. ഓരോ മോഡലുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. മികച്ച സവിശേഷതകളുള്ള മോഡലുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനുള്ള അവസരമാണ് ഈ ഓഫറിലൂടെ എംഫോണ്‍ നല്‍കുന്നത്. ഇതാദ്യമായിട്ടാണ് ഒരു സ്മാര്‍ട്‌ഫോണ്‍ കമ്പനി ഇത്രയും വലിയ ഓഫര്‍ പ്രഖ്യാപിക്കുന്നത്.

ഇന്ത്യയില്‍നിന്ന് ആദ്യമായി ഡെക്കാ കോര്‍ പ്രോസസ്സര്‍ അവതരിപ്പിച്ച മോഡലാണ് എംഫോണ്‍ 8. വേഗതയുടെയും കൃത്യതയോടെയും കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ മോഡല്‍. 5.5 ഫുള്‍ എച്ച്ഡി ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേ 401 പി.പി.ഐ ദൃശ്യ മിഴിവോടെ മറ്റു മോഡലുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. 2.3 ജിഗാഹെര്‍ട്‌സ് ഹെലിയോ എക്‌സ് 20 ചിപ്‌സെറ്റും ഏ.ആര്‍.എം മാലി ടി-880 ഗ്രാഫിക്‌സ് പ്രോസസറും സംയോജിപ്പിച്ചിരിക്കുന്ന എംഫോണ്‍ 8-ല്‍ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സൗകര്യവുമുണ്ട്.

ഉപഭോക്താവിന് പ്രയോഗികമാകുന്ന 64 ജിബി ഇന്റേണല്‍ സ്റ്റോറേജിനു പുറമെ 256 ജിബി മൈക്രോ എസ്ഡി വഴി സ്റ്റോറേജ് കൂട്ടുവാന്‍ മൈക്രോ ഹൈബ്രിഡ് ഡ്യൂവല്‍ സിം പോര്‍ട്ടാണ് എംഫോണ്‍ 8ല്‍ ഉപയോഗിച്ചിരിക്കുന്നത്. 21 മെഗാ പിക്‌സില്‍ പിന്‍ക്യാമറയും 8 മെഗാ പിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോ ഫോക്കസ്, എച്ച്ഡിആര്‍, പി.ഐ.പി ട്വിന്‍ ക്യാമറ ഇമേജിങ്, ഡ്യൂവല്‍ ടോണ്‍ എല്‍.ഈ.ഡി ഫ്‌ളാഷ് എന്നിവ പിന്‍ക്യാമറയുടെ പ്രതേകതയാണ്. മുന്‍ ക്യാമറയില്‍ മികച്ച സെല്‍ഫികള്‍ക്കുവേണ്ടി എല്‍.ഇ.ഡി ഫ്‌ളാഷ് നല്‍കിയിരിക്കുന്നു. 3000 എംഎഎച്ച് ബാറ്ററിയുള്ള എംഫോണ്‍ 8ല്‍ വയര്‍െലസ്സ് ചാര്‍ജിങ് സൗകര്യമുണ്ട്. ഈ വിലക്ക് എംഫോണ്‍ 8 മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. 28,999 വിപണി വിലയുള്ള എംഫോണ്‍ 8 പുതിയ ഓഫര്‍ വഴി അവിശ്വസനീയമായ വിലക്കുറവിലാണ് കമ്പനി ലഭ്യമാക്കുന്നത്.

സെല്‍ഫി പ്രേമികള്‍ക്ക് വേണ്ടിയാണു എംഫോണ്‍ 7 പ്ലസ് അവതരിപ്പിക്കുന്നത്. 5.5 ഫുള്‍ എച്.ഡി ഡിസ്‌പ്ലേ 1.5 ജിഗാഹെര്‍ട്‌സ് ഒക്റ്റ കോര്‍ പ്രോസസ്സര്‍ സംയോജിപ്പിച്ചിരിക്കുന്ന എംഫോണ്‍ 7 പ്ലസ് ബാറ്ററി ബാക്കപ്പ്, പെര്‍ഫോമന്‍സ് എന്നിവക്കു മുന്‍തൂക്കം നല്‍കുന്ന സ്മാര്‍ട്ട്‌ഫോണാണ്. എ.ആര്‍.എം മാലി ടി-860 ഗ്രാഫിക്‌സ് പ്രോസസര്‍ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് – 128 ജിബി മൈക്രോ എസ്ഡി വഴി സ്റ്റോറേജ് കൂട്ടുവാനുള്ള സൗകര്യം 3000 എം.എ.എച്ച് ബാറ്ററിയും 16 മെഗാ പിക്‌സല്‍ പിന്‍ക്യാമറയും 13 മെഗാ പിക്‌സല്‍ മുന്‍ക്യാമറയില്‍ സെല്‍ഫി പ്രേമികള്‍ക്കുവേണ്ടി എല്‍.ഇ.ഡി ഫ്‌ളാഷ് എന്നിവ ഈ മോഡലില്‍ നല്‍കിയിരിക്കുന്നു. 24,999 രൂപ വിലമതിക്കുന്ന എംഫോണ്‍ 7 പ്ലസ് എക്‌സ്‌ചേഞ്ച് ഓഫറില്‍ ഗണ്യമായ വിലക്കുറവിലാണ് ലഭിക്കുന്നത്.

5.5 ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയില്‍ 1.3 ജിഗാ ഹെര്‍ട്‌സ് ഒക്ടാ കോര്‍ പ്രോസസറില്‍ സംയോജിപ്പിച്ചിരിക്കുന്ന എംഫോണ്‍ 6, 3 ജിബി റാം 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് മെമ്മറിയുള്ള മോഡല്‍ പെര്‍ഫോമന്‍സ് ബാറ്ററി ബാക്കപ്പ് എന്നിവയില്‍ മുന്നില്‍ നിക്കുന്നു. എല്‍ഇഡി ഫ്‌ളാഷോടുകൂടിയ 13 മെഗാ പിക്‌സല്‍ പിന്‍ക്യാമറയും 8 മെഗാ പിക്‌സില്‍ മുന്‍ക്യാമറയും വളരെ ദൃശ്യമികവോടെ ചിത്രങ്ങള്‍ പകര്‍ത്തുന്നു. 3250 എംഎഎച്ച് ബാറ്ററി ഏകദേശം ഒരു ദിവസം മുഴുവന്‍ പ്രകടനം കാഴ്ചവെക്കുന്നു. 17,999 രൂപ വിലമതിക്കുന്ന എംഫോണ്‍ 6 എക്‌സ്‌ചേഞ്ച് ഓഫറില്‍ ഇന്നേവരെ ഒരു കമ്പനിയും നല്‍കാത്ത വിലക്കുറവിലാണ് ലഭിക്കുന്നത്.

സാങ്കേതിക വിദ്യയിലും ഡിസൈനിങ് മികവിലും അന്താരാഷ്ട്ര നിര്‍മാതാക്കളുടെ ഒപ്പം കിടപിടിപ്പിക്കുന്ന എംഫോണ്‍ കൃത്യതയില്‍ മികവ് നല്‍കുവാന്‍ ഫിംഗര്‍പ്രിന്റ്, ഗ്രാവിറ്റി, പ്രോക്‌സിമിറ്റി, ലൈറ്റ്, ഹാള്‍, ഗൈറോ-മീറ്റര്‍, ബ്രീത് എല്‍ഇഡി സെന്‍സറുകള്‍ എല്ലാ മോഡലുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു കൂടാതെ ജി.പി.എസ് കൃത്യത കൂട്ടുവാന്‍ ഇ-കോംപസ്സ് ഉപയോഗിച്ചിരിക്കുന്നു. മൈക്രോ ഹൈബ്രിഡ് ഡ്യൂവല്‍ സിം പോര്‍ട്ടോടുകുടിയുള്ള VoLTE ഡ്യൂവല്‍ സിം മോഡലുകളാണ് എംഫോണ്‍ വിപണിയില്‍ ഇറക്കുന്നത്.

ജി എസ് ടി നിലവില്‍ വരുന്നതോടുകൂടി സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് വില്‍പ്പന പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് എംഫോണ്‍ പുതിയ ഓഫര്‍ ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ എംഫോണ്‍ മലയാളികളുടെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലയിലാണ് ഉപഭോക്താക്കള്‍ നോക്കിക്കാണുന്നത്. കമ്പനിയുടെ വിവിധ ഓഫീസുകളിലും ഫാക്ടറിയിലുമായി രണ്ടായിരത്തി അഞ്ഞൂറോളം ജീവനക്കാരുള്ള എംഫോണ്‍, കേരളത്തില്‍ പുതുതായി 3000 ജീവനക്കാരെക്കൂടി നിയമിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.