മാണി കോഴപ്പണം നിക്ഷേപിച്ചത് ശ്രീലങ്കയിൽ: ഡി.വൈ.എഫ്.ഐ

ബാറുടമകളിൽ നിന്നും ബഡ്ജറ്റ് വിറ്റും കെ.എം മാണി വാങ്ങിയ കോഴപ്പണം ശ്രീലങ്കയിൽ നിക്ഷേപിച്ചിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. ജോസ് കെ.മാണിയുടെയും മാണിയുടെ മറ്റ് ബന്ധുകളുടെയും തുടർച്ചയായ ശ്രീലങ്കൻ യാത്രകൾ പരിശോധിക്കണം. ജോസ്.കെ.മാണി തന്റെ പാസ്പോർട്ട് പരസ്യപ്പെടുത്തണമെന്നും ശ്രീലങ്കൻ യാത്രകളുടെ ഔദ്യോഗികവും വ്യക്തിപരവുമായ കാരണങ്ങൾ വെളിപ്പെടുത്തണമെന്നും സ്വരാജ് ആവശ്യപ്പെട്ടു. വിശ്വാസ്യതയുള്ള എജൻസി ഇത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 | 
മാണി കോഴപ്പണം നിക്ഷേപിച്ചത് ശ്രീലങ്കയിൽ: ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: ബാറുടമകളിൽ നിന്നും ബഡ്ജറ്റ് വിറ്റും കെ.എം മാണി വാങ്ങിയ കോഴപ്പണം ശ്രീലങ്കയിൽ നിക്ഷേപിച്ചിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. ജോസ് കെ.മാണിയുടെയും മാണിയുടെ മറ്റ് ബന്ധുകളുടെയും തുടർച്ചയായ ശ്രീലങ്കൻ യാത്രകൾ പരിശോധിക്കണം. ജോസ്.കെ.മാണി തന്റെ പാസ്‌പോർട്ട് പരസ്യപ്പെടുത്തണമെന്നും ശ്രീലങ്കൻ യാത്രകളുടെ ഔദ്യോഗികവും വ്യക്തിപരവുമായ കാരണങ്ങൾ വെളിപ്പെടുത്തണമെന്നും സ്വരാജ് ആവശ്യപ്പെട്ടു. വിശ്വാസ്യതയുള്ള എജൻസി ഇത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.