കിടക്കാന്‍ ശ്രമിച്ച ആനയുടെ അടിയിലേക്ക് തെന്നിവീണ പാപ്പാന് ദാരുണാന്ത്യം; വീഡിയോ

കുളിപ്പിക്കുന്നതിനിടെ കിടക്കാന് ശ്രമിച്ച ആനയുടെ കീഴിലേക്ക് തെന്നിവീണ പാപ്പാന് ദാരുണാന്ത്യം. കോട്ടയത്ത് കാരാപ്പുഴയില് ഭാരത് വിശ്വനാഥന് എന്ന ആനയുടെ പാപ്പാനായ അരുണ് പണിക്കരാണ് കൊല്ലപ്പെട്ടത്. ആലപ്പുഴ, ചെന്നിത്തല സ്വദേശിയാണ് അരുണ്. ആനയോട് കിടക്കാന് പറഞ്ഞപ്പോള് അരുണ് നില്ക്കുന്ന വശത്തേക്കാണ് കിടന്നത്. മറു വശത്തേക്ക് കിടക്കാന് ആനയോട് പറഞ്ഞുകൊണ്ട് തല്ലാന് ശ്രമിച്ചപ്പോള് അരുണ് കാല് തെന്നി വീഴുകയും ആന അരുണിന്റെ പുറത്തേക്ക് ഇരിക്കുകയുമായിരുന്നു.
 | 
കിടക്കാന്‍ ശ്രമിച്ച ആനയുടെ അടിയിലേക്ക് തെന്നിവീണ പാപ്പാന് ദാരുണാന്ത്യം; വീഡിയോ

കോട്ടയം: കുളിപ്പിക്കുന്നതിനിടെ കിടക്കാന്‍ ശ്രമിച്ച ആനയുടെ കീഴിലേക്ക് തെന്നിവീണ പാപ്പാന് ദാരുണാന്ത്യം. കോട്ടയത്ത് കാരാപ്പുഴയില്‍ ഭാരത് വിശ്വനാഥന്‍ എന്ന ആനയുടെ പാപ്പാനായ അരുണ്‍ പണിക്കരാണ് കൊല്ലപ്പെട്ടത്. ആലപ്പുഴ, ചെന്നിത്തല സ്വദേശിയാണ് അരുണ്‍. ആനയോട് കിടക്കാന്‍ പറഞ്ഞപ്പോള്‍ അരുണ്‍ നില്‍ക്കുന്ന വശത്തേക്കാണ് കിടന്നത്. മറു വശത്തേക്ക് കിടക്കാന്‍ ആനയോട് പറഞ്ഞുകൊണ്ട് തല്ലാന്‍ ശ്രമിച്ചപ്പോള്‍ അരുണ്‍ കാല്‍ തെന്നി വീഴുകയും ആന അരുണിന്റെ പുറത്തേക്ക് ഇരിക്കുകയുമായിരുന്നു.

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മറ്റു പാപ്പാന്‍മാര്‍ ഓടി വന്ന് ആനയെ എഴുന്നേല്‍പ്പിച്ചതിനു ശേഷമാണ് അരുണിനെ പുറത്തെടുത്തത്. ആനയുടെ അടിയില്‍പ്പെട്ട് തലയോട്ടി തകര്‍ന്നതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരു വര്‍ഷം മുമ്പാണ് അരുണ്‍ ഭാരത് വിശ്വനാഥന്റെ പാപ്പാനായി എത്തിയത്.

വീഡിയോ കാണാം

ഭാരത് വിശ്വനാഥൻ ആനയുടെ അടിയിൽ പെട്ട് ഒന്നാം പാപ്പാൻ മരിച്ചു.***************************************************************************************കോട്ടയം: ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ അടിതെറ്റി ആനയ്ക്കയില്‍ വീണ് പാപ്പാന് ദാരുണാന്ത്യം. ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ പാപ്പാന്‍ അരുണ്‍ പണിക്കര്‍ അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ കോട്ടയത്ത് കാരാപ്പുഴയിലാണ് സംഭവം.ആനയോട് കിടക്കാന്‍ പറഞ്ഞതും പാപ്പാന്‍ നില്‍ക്കുന്ന വശത്തേക്ക് ആന കിടന്നു. മറ്റേ വശത്തേക്ക് കിടക്കാന്‍ ആനയോട് പറയുന്നതിനിടെ അരുണ്‍ തെന്നി ആനക്കടിയിലേക്ക് വീഴുകയായിരുന്നു. മറ്റ് പാപ്പാന്‍മാര്‍ എത്തി ആനയെ എണീപ്പിച്ച ശേഷം അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Posted by Pampady LIVE on Sunday, March 3, 2019