ജെസിബി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി കീഴടങ്ങി

കാട്ടാക്കടയില് മണ്ണെടുപ്പ് തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില് മുഖ്യപ്രതി കീഴടങ്ങി
 | 
ജെസിബി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണെടുപ്പ് തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി കീഴടങ്ങി. ജെസിബി ഉടമയായ സജുവാണ് കീഴടങ്ങിയത്. ഇന്ന് പുലര്‍ച്ചെ പോലീസ് സ്‌റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു. സജുവിന്റെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുമെന്നു പൊലീസ് അറിയിച്ചു. ഇതോടെ കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായി.

കീഴാറൂര്‍ കാഞ്ഞിരംവിള ശ്രീമംഗലം വീട്ടില്‍ സംഗീതിനെയാണു കഴിഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കൊലപ്പെടുത്തിയത്. കേസില്‍ പത്തിലധികം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പേരും ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയ അഞ്ചിലേറെയാളുകളും പ്രതിപ്പട്ടികയിലുണ്ട്.

പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച പാലോട്ടുകോണം സ്വദേശി ഉണ്ണി, ഒറ്റശേഖരമംഗലം സ്വദേശി അനീഷ് എന്നിവരും പിടിയിലായിട്ടുണ്ട്. ജെസിബി ഉപയോഗിച്ചാണോ ടിപ്പര്‍ ഉപയോഗിച്ചാണോ കൊല നടത്തിയതെന്ന് കണ്ടെത്താന്‍ ഇരു വാഹനങ്ങളിലും പോലീസ് ഫോറന്‍സിക് പരിശോധന നടത്തും.