ഷെയിന് എല്ലാ പിന്തുണയും; പ്രതികരണവുമായി മേജര്‍ രവി

നിര്മാതാവ് വധഭീഷണി മുഴക്കിയ സംഭവത്തില് നടന് ഷെയിന് നിഗമിന് പിന്തുണയുമായി സംവിധായകന് മേജര് രവി
 | 
ഷെയിന് എല്ലാ പിന്തുണയും; പ്രതികരണവുമായി മേജര്‍ രവി

കൊച്ചി: നിര്‍മാതാവ് വധഭീഷണി മുഴക്കിയ സംഭവത്തില്‍ നടന്‍ ഷെയിന്‍ നിഗമിന് പിന്തുണയുമായി സംവിധായകന്‍ മേജര്‍ രവി. തന്റെ എല്ലാ പിന്തുണയും ഷെയിനുണ്ടെന്ന് മേജര്‍ രവി ഫെയിസ്ബുക്കില്‍ കുറിച്ചു. ആരുടെയും പിന്തുണയില്ലാതെ ഉയര്‍ന്നു വരുന്ന ഒരു കലാകാരനെ നിരുത്സാഹപ്പെടുത്തരുതെന്നും മേജര്‍ രവി പോസ്റ്റില്‍ പറയുന്നു.

‘അന്തരിച്ച നടന്‍ അഭിയുടെ മകന്‍ ഷെയ്ന്‍ നിഗത്തിന്റെ വീഡിയോ കാണാനിടയായി. ആ കുട്ടിയെ വേദനിപ്പിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. സ്വന്തം പരിശ്രമത്തിലൂടെ മുന്നേറി വന്ന നടനാണ് അദ്ദേഹം. കഴിവുള്ള, എന്നാല്‍ പിന്തുണയ്ക്കാന്‍ ആരുമില്ലാത്ത കലാകാരന്‍മാരെ ഒരിക്കലും ഇത്തരത്തില്‍ നിരുത്സാഹപ്പെടുത്തരുത്. മലയാള സിനിമാ വ്യവസായത്തിന് അത് ഗുണം ചെയ്യില്ല… ഷെയ്ന് എന്റെ എല്ലാ പിന്തുണയും.. നിരാശപ്പെടരുത്. എല്ലാം ശരിയാകും… സ്നേഹത്തോടെ മേജര്‍ രവി എന്നാണ് പോസ്റ്റ്.

ബുധനാഴ്ച രാത്രി ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് നിര്‍മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ഷെയിന്‍ അറിയിച്ചത്. ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം കുര്‍ബാനി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി താന്‍ പോയി. ഈ ചിത്രത്തിന് വേണ്ടി താന്‍ പിന്നിലെ മുടി അല്‍പം മുറിച്ചു. ഇത് തന്റെ ചിത്രം മുടക്കാനാണെന്ന് ആരോപിച്ച് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുകയാണെന്നാണ് ഷെയിന്‍ ആരോപിക്കുന്നത്. സംഭവത്തില്‍ താരസംഘടനയായ അമ്മയിലും ഷെയിന്‍ പരാതി നല്‍കിയിട്ടുണ്ട്.

I happened to see a video clip of Shane Nigam, son of late actor Abhi. Who ever has hurt that kid,understand one thing….

Posted by Major Ravi on Wednesday, October 16, 2019