ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയില്‍ മേജര്‍ രവി; കോണ്‍ഗ്രസിലേക്കെന്ന് സൂചന

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയില് സംവിധായകന് മേജര് രവി.
 | 
ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയില്‍ മേജര്‍ രവി; കോണ്‍ഗ്രസിലേക്കെന്ന് സൂചന

കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയില്‍ സംവിധായകന്‍ മേജര്‍ രവി. തൃപ്പൂണിത്തുറയില്‍ നടന്ന സ്വീകരണ പരിപാടിയിലാണ് മേജര്‍ രവി പങ്കെടുത്തത്. ബിജെപി അനുഭാവിയായി അറിയപ്പെട്ടിരുന്ന മേജര്‍ രവി പരിപാടിയില്‍ സംസാരിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ആലുവയില്‍ വെച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി മേജര്‍ രവി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ മേജര്‍ രവി തയ്യാറെടുക്കുന്നുവെന്നാണ് സൂചനകള്‍. ബിജെപി അനുഭാവിയായിരുന്ന അദ്ദേഹം അടുത്തിടെ നടത്തിയ പ്രസ്താവനകളും ഇതേ സൂചനയാണ് നല്‍കുന്നത്.

ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നായിരുന്നു രവി പറഞ്ഞത്. ഇനി ബിജെപി നേതാക്കള്‍ക്ക് വേണ്ടി പ്രസംഗിക്കാനില്ലെന്നും മേജര്‍ രവി പറഞ്ഞിരുന്നു.