പോലീസ് തലപ്പത്ത് വീണ്ടും മാറ്റങ്ങള്‍; ആര്‍. ശ്രീലേഖയെ ഇന്റലിജന്‍സ് മേധാവി സ്ഥാനത്തു നിന്ന് മാറ്റി; തച്ചങ്കരി കോസ്റ്റല്‍ എഡിജിപി

പോലീസ് തലപ്പത്ത് വീണ്ടും മാറ്റങ്ങള് വരുത്തി. ആര്. ശ്രീലേഖയെ ഇന്റലിജന്സ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതടക്കം വന് അഴിച്ചുപണിയാണ് ഉണ്ടായത്. ബി.എസ്. മുഹമ്മദ് യാസിന് ആണ് പുതിയ ഇന്റലിജന്സ് എഡിജിപി. ജയില് വിഭാഗം എഡിജിപിയായി ശ്രീലേഖയ്ക്ക് പുതിയ നിയമനം നല്കി. കോസ്റ്റല് പോലീസ് എഡിജിപിയായി ടോമിന് ജെ. തച്ചങ്കരിയെ നിയമിച്ചിട്ടുണ്ട്.
 | 

പോലീസ് തലപ്പത്ത് വീണ്ടും മാറ്റങ്ങള്‍; ആര്‍. ശ്രീലേഖയെ ഇന്റലിജന്‍സ് മേധാവി സ്ഥാനത്തു നിന്ന് മാറ്റി; തച്ചങ്കരി കോസ്റ്റല്‍ എഡിജിപി

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും മാറ്റങ്ങള്‍ വരുത്തി. ആര്‍. ശ്രീലേഖയെ ഇന്റലിജന്‍സ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതടക്കം വന്‍ അഴിച്ചുപണിയാണ് ഉണ്ടായത്. ബി.എസ്. മുഹമ്മദ് യാസിന്‍ ആണ് പുതിയ ഇന്റലിജന്‍സ് എഡിജിപി. ജയില്‍ വിഭാഗം എഡിജിപിയായി ശ്രീലേഖയ്ക്ക് പുതിയ നിയമനം നല്‍കി. കോസ്റ്റല്‍ പോലീസ് എഡിജിപിയായി ടോമിന്‍ ജെ. തച്ചങ്കരിയെ നിയമിച്ചിട്ടുണ്ട്.

രാജേഷ് ദിവാനാണ് പുതിയ ഉത്തര മേഖലാ എഡിജിപി. എസ്.ശ്രീജിത്ത്, മഹിപാല്‍ യാദവ് എന്നിവരെ ക്രൈംബ്രാഞ്ച് ഐജിമാരായി നിയമിച്ചു. നിതീഷ് അഗര്‍വാള്‍ ക്രൈംബ്രാഞ്ച് എഡിജിപിയാകും. എസ്.ശ്രീജിത്തിന്റെ സ്ഥാനത്ത് പി.വിജയന്‍ എറണാകുളം റേഞ്ച് ഐജിയാകും. എഡിജിപി പദ്മകുമാര്‍ പോലീസ് അക്കാഡമി ഡയറക്ടറായും ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായി അനില്‍ കാന്തും നിയമിതരായി.