ഭയാനകമായ മൗനം തളംകെട്ടി നിന്ന ആ ക്യാംപസ് എന്നെ അസ്വസ്ഥമാക്കിയിരുന്നു; പാമ്പാടി നെഹ്രു കോളേജിലെ അനുഭവം വിവരിച്ച് ചലച്ചിത്രതാരം പാര്‍വതി

'ഒരുപാട് കുട്ടികള് പഠിച്ചിട്ടും ഭയാനകമായ മൗനം തളം കെട്ടി നിന്ന ആ ക്യാംപസ് എന്നെ അസ്വസ്ഥമാക്കിയിരുന്നു. ഇന്ന് ആ അസ്വസ്ഥത ഉറക്കം കെടുത്തുന്നു'. മാനേജ്മെന്റ് പീഡനത്തേത്തുടര്ന്ന് ജിഷ്ണു പ്രണോയ് എന്ന എഞ്ചിനീയറിംഗ് വിദ്യാര്ത്ഥി ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്രു കോളേജില് തനിക്കുണ്ടായ അനുഭവം വിവരിച്ച് ചലച്ചിത്രതാരവും ആക്ടിവിസ്റ്റുമായ പാര്വതി. ഫേസ്ബുക്ക് പോസ്റ്റിലാണ് പാര്വതി തന്റെ അനുഭവം വിവരിക്കുന്നത്.
 | 

ഭയാനകമായ മൗനം തളംകെട്ടി നിന്ന ആ ക്യാംപസ് എന്നെ അസ്വസ്ഥമാക്കിയിരുന്നു; പാമ്പാടി നെഹ്രു കോളേജിലെ അനുഭവം വിവരിച്ച് ചലച്ചിത്രതാരം പാര്‍വതി

‘ഒരുപാട് കുട്ടികള്‍ പഠിച്ചിട്ടും ഭയാനകമായ മൗനം തളം കെട്ടി നിന്ന ആ ക്യാംപസ് എന്നെ അസ്വസ്ഥമാക്കിയിരുന്നു. ഇന്ന് ആ അസ്വസ്ഥത ഉറക്കം കെടുത്തുന്നു’. മാനേജ്‌മെന്റ് പീഡനത്തേത്തുടര്‍ന്ന് ജിഷ്ണു പ്രണോയ് എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്രു കോളേജില്‍ തനിക്കുണ്ടായ അനുഭവം വിവരിച്ച് ചലച്ചിത്രതാരവും ആക്ടിവിസ്റ്റുമായ പാര്‍വതി. ഫേസ്ബുക്ക് പോസ്റ്റിലാണ് പാര്‍വതി തന്റെ അനുഭവം വിവരിക്കുന്നത്.

സോള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് പാലക്കാട് ലക്കിടിക്കടുത്തുള്ള നെഹ്രു കോളേജില്‍ എത്തിയത്. ബിജു മേനോനെ ഇന്റര്‍വ്യൂ ചെയ്യുന്ന രംഗം ഇവിടെവെച്ചാണ് ചിത്രീകരിച്ചത്. ഡ്രസ് മാറാനുള്ള റൂം കിട്ടുന്നതു വരെ പുറത്ത് കാറില്‍ കാത്തിരുന്ന സമയത്ത് കണ്ണില്‍പ്പെട്ട രംഗമാണ് എന്ന മുഖവുരയോടെയാണ് പാര്‍വതി വിശദീകരിക്കുന്നത്.

19-20 വയല് പ്രായം തോന്നിക്കുന്ന ഒരു വിദ്യാര്‍ത്ഥി കോളേജിനുള്ളിലേക്ക് കയറുന്നതിനായി സെക്യൂരിറ്റി ഗാര്‍ഡിനോട് കെഞ്ചുകയാണ്. അയാള്‍ നിഷ്‌കരുണം ഇല്ല എന്നു പറയുന്നു. ഞാന്‍ ഇന്നലെയും കൂടി തായി വടിച്ചതാണ്. ഇന്ന് അസൈന്‍മെന്റ് വെച്ചില്ലെങ്കില്‍ ഫൈന്‍ ഉണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥി അപേക്ഷിക്കുന്നത്. മുഖത്ത് താടിയുണ്ടെങ്കില്‍ കയറ്റിവിടാന്‍ നിവൃത്തിയില്ലെന്ന് സെക്യൂരിറ്റി പറഞ്ഞു. കുറേ നേരം കാത്തുനിന്ന ശേഷം ആ വിദ്യാര്‍ത്ഥി മടങ്ങി.

പിന്നീട് അധ്യാപകര്‍ വിസിറ്റേഴ്‌സ് ബുക്കില്‍ എന്തെങ്കിലും എഴുതാന്‍ പറഞ്ഞപ്പോള്‍ കുട്ടികളോട് ഇങ്ങനെ പെരുമാറുന്ന സ്ഥാപനത്തില്‍ താന്‍ എഴുതില്ല എന്നു പറഞ്ഞു. അല്ലെങ്കില്‍ നടന്ന സംഭവം എഴുതാം എന്നു പറഞ്ഞപ്പോള്‍ ‘അയ്യോ, അതുവേണ്ട’ എന്ന് അവര്‍ പറഞ്ഞു. അധ്യാപകന്റെ മുഖത്ത് താടിയുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ‘ഓരോ നിയമങ്ങള്‍ അല്ലേ’ എന്നായിരുന്നു മറുപടി.

ജിഷ്ണു പഠിച്ചിരുന്ന കോളേജ് തന്നെയായിരുന്നു അതെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. ഒരു പാട് കുട്ടികള്‍ പഠിച്ചിട്ടും ഭയാനകമായ മൗനം തളം കെട്ടി നിന്ന ആ കാംപസ് എന്നെ അന്ന് വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. ഇന്ന് ആ അസ്വസ്ഥത ഉറക്കം കെടുത്തുന്നു. ഡിസിപ്ലിന്റെ പേരില്‍ ശ്വാസം മുട്ടിക്കുന്ന പല കോളേജുകളിലെയും കുഞ്ഞുങ്ങളുടെ കഴുത്തിലെ കെട്ട് എപ്പോള്‍ വേണമെങ്കിലും വീണ്ടും മുറുകാം. ഒരു പാട് പഠിച്ച് കുട്ടികള്‍ മടങ്ങി എത്തുന്നത് വെള്ള തുണിയില്‍ പൊതിഞ്ഞാകാതിരിക്കട്ടെ! എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റ് കാണാം