മലബാർ ഗോൾഡിന്റെ അനധികൃത നിർമ്മാണത്തിന് സ്‌റ്റേ; കോടതി പിരിഞ്ഞ ശേഷം അഭിഭാഷകനെ തിരികെ വിളിച്ച് ആ വിധി റദ്ദാക്കി

പണവും സ്വാധീനവുമുള്ളവർക്ക് മുന്നിൽ നീതിപീഠവും തലകുനിക്കുമെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തുവരുന്നു. മലബാർ ഗോൾഡിന്റെ അനധികൃത നിർമ്മാണം തടഞ്ഞ കോടതി, അൽപ്പ സമയത്തിനകം അതേ വിധി തിരുത്തി നിർമ്മാണം തുടരാൻ അനുമതി നൽകി. ചെന്നൈയിലെ ഗ്രീൻ ട്രിബ്യൂണൽ ബഞ്ചാണ് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ അപൂർവ്വ സംഭവത്തിന് വേദിയായത്.
 | 
മലബാർ ഗോൾഡിന്റെ അനധികൃത നിർമ്മാണത്തിന് സ്‌റ്റേ; കോടതി പിരിഞ്ഞ ശേഷം അഭിഭാഷകനെ തിരികെ വിളിച്ച് ആ വിധി റദ്ദാക്കി

ചെന്നൈ: പണവും സ്വാധീനവുമുള്ളവർക്ക് മുന്നിൽ നീതിപീഠവും തലകുനിക്കുമെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തുവരുന്നു. മലബാർ ഗോൾഡിന്റെ അനധികൃത നിർമ്മാണം തടഞ്ഞ കോടതി, അൽപ്പ സമയത്തിനകം അതേ വിധി തിരുത്തി നിർമ്മാണം തുടരാൻ അനുമതി നൽകി. ചെന്നൈയിലെ ഗ്രീൻ ട്രിബ്യൂണൽ ബഞ്ചാണ് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ അപൂർവ്വ സംഭവത്തിന് വേദിയായത്.

മലപ്പുറത്ത് കാക്കഞ്ചേരിയിലെ കിൻഫ്രയുടെ വ്യവസായ പാർക്കിൽ മലബാർ ഗോൾഡിനു സ്വർണ്ണനിർമ്മാണ യൂണിറ്റിനു സ്ഥലം നൽകിയതുമായ ബന്ധപ്പെട്ട കേസിലാണ് വിചിത്ര സംഭവങ്ങൾ അരങ്ങേറിയത്. മലിനീകരണനിയന്ത്രണ ബോർഡിന്റെ നിർമ്മാണാനുമതിയില്ലാതെയാണ് മെർക്കുറി,സയനൈഡ് എന്നിവ ഉപയോഗിക്കുന്ന നിർമ്മാണശാലയ്ക്കുള്ള കെട്ടിടം പണി തുടങ്ങിയതെന്ന് ഇതിനെതിരെ ഹർജി നൽകിയ പ്രദേശവാസികൾ പറയുന്നു.

നാട്ടുകാരുടെ പരാതിയിന്മേൽ മലിനീകരണ ബോർഡ് സ്ഥലം സന്ദർശിച്ചിരുന്നു. 25 മീറ്റർ പരിധിയിൽ 4 വീടുകൾ ഉണ്ടെന്നും ചുവപ്പ് പട്ടികയിൽപ്പെട്ട വ്യവസായത്തിനു അനുമതി നൽകുന്നതിനെതിരാണെന്നും ഇവർ റിപ്പോർട്ടും നൽകി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിന് സമീപം പ്രവർത്തിക്കുന്ന കിൻഫ്രയുടെ ഫുഡ് പാർക്കിലാണ് മലബാർ ഗോൾഡ് ആഭരണ നിർമ്മാണ ശാല നിർമ്മിക്കാനൊരുങ്ങുന്നത്. റെഡ് ക്യാറ്റഗറി വ്യവസായങ്ങൾ ഫുഡ് പാർക്കിൽ വന്നാൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കയറ്റുമതി അനുമതി ലഭിക്കില്ലെന്ന് ആരോപിച്ച് ഫുഡ് പാർക്കിൽ നിലവിൽ പ്രവർത്തിക്കുന്ന 60ഓളം സ്ഥാപനങ്ങൾ അടുത്തിടെ സമരം നടത്തിയിരുന്നു.

കിൻഫ്ര ഫുഡ് പാർക്കിലെ മലബാർ ഗോൾഡിന്റെ ആഭരണ നിർമ്മാണശാലക്ക് ഹൈക്കോടതി സ്‌റ്റേ

ഇതിനിടെയാണ് ഇന്ന് നാട്ടുകാർ നൽകിയ ഹർജി ഗ്രീൻ ട്രിബ്യൂണലിന്റെ ചെന്നൈ ബഞ്ച് ഇന്ന് പരിഗണിച്ചത്. പൗരസമിതിക്ക് വേണ്ടി പരിസ്ഥിതി പ്രവർത്തകനായ ഹരീഷ് വാസുദേവനാണ് കോടതിയിൽ ഹാജരായത്. അനധികൃത നിർമ്മാണമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് സമ്മതിച്ചതിനേത്തുടർന്ന് നിർമ്മാണം നിർത്താൻ കോടതി ഉത്തരവാകുകയായിരുന്നു. കോടതി പിരിഞ്ഞ ശേഷം മലബാർ ഗോൾഡിന്റെ അഭിഭാഷകൻ ജഡിജിമാരെ വ്യക്തിപരമായി സ്വാധീനിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പോകാനൊരുങ്ങിയ തന്നെ വീണ്ടും കോടതിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം സ്‌റ്റേ ഓർഡർ പിൻവലിക്കുകയായിരുന്നുവെന്ന് ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക് പേജിൽ എഴുതുന്നു.

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം താഴെ കാണാം.