കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റു മരിച്ചു

കര്ണാടക വനത്തിനുള്ളില് മലയാളി വെടിയേറ്റ് കൊല്ലപ്പെട്ടു. കാസര്കോട് ചിറ്റാരിക്കല് സ്വദേശി ജോര്ജ് വര്ഗീസാണ്(46) മരിച്ചത്. ബാഗമണ്ഡല വനത്തില് നിന്ന് ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
 | 
കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റു മരിച്ചു

കാസര്‍കോഡ്: കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് കൊല്ലപ്പെട്ടു. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ്(46) മരിച്ചത്. ബാഗമണ്ഡല വനത്തില്‍ നിന്ന് ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ജോര്‍ജിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടില്‍ സഞ്ചരിക്കുമ്പോള്‍ വെടിയേറ്റു എന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. എന്നാല്‍ വേട്ടയാടാന്‍ പോയ ഇവരെ വനപാലകര്‍ വെടിവെച്ചതായിരിക്കാമെന്നാണ് വിവരം.

ഓടക്കൊല്ലിയിലെ ചന്ദ്രന്‍, അശോകന്‍ എന്നിവര്‍ക്കൊപ്പമാണ് കഴിഞ്ഞ ദിവസം ജോര്‍ജ് പോയത്. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.