തേങ്ങയുടയ്ക്ക് സ്വാമീ! ബെവ് ക്യൂ ആപ്പ് നിര്‍മിക്കുന്ന കമ്പനിയുടെ ഫെയിസ്ബുക്ക് പേജില്‍ അന്വേഷണം തകൃതി

ആപ്പ് കാത്തിരുന്ന് മടുത്ത മലയാളികള് ഇപ്പോള് അതിനുള്ള അന്വേഷണവുമായി കമ്പനിയുടെ ഫെയിസ്ബുക്ക് പേജില് വരെ എത്തിയിരിക്കുകയാണ്.
 | 
തേങ്ങയുടയ്ക്ക് സ്വാമീ! ബെവ് ക്യൂ ആപ്പ് നിര്‍മിക്കുന്ന കമ്പനിയുടെ ഫെയിസ്ബുക്ക് പേജില്‍ അന്വേഷണം തകൃതി

കൊച്ചി: മദ്യവിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആപ്പ് നിര്‍മിക്കുന്നുവെന്ന വാര്‍ത്ത വന്നതിന് ശേഷം അതിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. ആപ്പ് വന്നോ എന്ന് അറിയാന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചയൊന്ന് കഴിയുന്നു. ഇതിനിടയ്ക്ക് ആപ്പിന്റെ പേര് ബെവ് ക്യൂ എന്നാണെന്ന വിവരം ചോര്‍ന്നു. ആപ്പ് നിര്‍മിക്കുന്നത് കൊച്ചിയിലുള്ള സ്റ്റാര്‍ട്ടപ്പാണെന്നുള്ള വിവരവും പുറത്തു വന്നു. ആപ്പ് കാത്തിരുന്ന് മടുത്ത മലയാളികള്‍ ഇപ്പോള്‍ അതിനുള്ള അന്വേഷണവുമായി കമ്പനിയുടെ ഫെയിസ്ബുക്ക് പേജില്‍ വരെ എത്തിയിരിക്കുകയാണ്.

ഫെയര്‍കോഡ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ആപ്പ് നിര്‍മിക്കുന്നത്. കമ്പനിയുടെ ഫെയിസ്ബുക്ക് പേജിലെ പോസ്റ്റുകളുടെ കമന്റ് ബോക്‌സിലാണ് കുടിയന്‍മാരുടെ അന്വേഷണ പൊങ്കാല നടക്കുന്നത്. വല്ലതു നടക്കുമോ എന്നും അറിയില്ലെങ്കില്‍ മറ്റാരെയെങ്കിലും ഏല്‍പ്പിക്കൂ എന്നും ചേട്ടന് ഇതിനെപ്പറ്റി വലിയ വിവരമൊന്നും ഇല്ലല്ലേ! എന്നുമുള്ള കമന്റുകളാണ് പേജില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനോട് പ്രതികരിച്ച് കാത്തിരിക്കുന്നതില്‍ അര്‍ത്ഥമുണ്ട് എന്ന ഒരു പോസ്റ്റ് കമ്പനി ഇട്ടിരുന്നു. തേങ്ങയുടയ്ക്ക് സ്വാമീ എന്ന കമന്റിന് ഉടയ്ക്കാം ചങ്കേ എന്ന മറുപടിയും കമ്പനി നല്‍കി.

എന്നാല്‍ ഇതിലൊന്നും കുടിയന്‍മാര്‍ തൃപ്തരല്ല എന്ന് മനസിലായപ്പോള്‍ കൂടുതല്‍ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. ആദ്യ ദിവസം തന്നെ 20 ലക്ഷത്തോളം പേര്‍ ഈ ചെറിയ ആപ്പ് ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്നും അതുകൊണ്ടുതന്നെ ആപ്പ് പ്രവര്‍ത്തനം നിലച്ച് മദ്യവില്‍പന കേന്ദ്രങ്ങള്‍ അടച്ചിടുന്ന അവസ്ഥ വരാതിരിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നു വരികയാണെന്നും കമ്പനി പോസ്റ്റില്‍ വിശദീകരിക്കുന്നു. ഈ ആപ്പ് ഗൂഗിള്‍ തള്ളിയെന്ന വാര്‍ത്തകളും കമ്പനി നിഷേധിച്ചു.

We know that everybody is eagerly waiting for the app to be released. Kindly understand this ‘small’ application is…

Posted by Faircode Technologies Private Limited on Friday, May 22, 2020