ഐസിസില്‍ ചേര്‍ന്നതായി സംശയിക്കുന്ന മലയാളി കൊല്ലപ്പെട്ടു?

ഐസിസില് ചേര്ന്നതായി സംശയിക്കുന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി സന്ദേശം. കാസര്കോട് പടന്ന സ്വദേശി ഹഫീസ് അഫ്ഗാനിസ്ഥാനില് കൊല്ലപ്പെട്ടതായാണ് സന്ദേശം ലഭിച്ചത്. പടന്ന സ്വദേശിക്ക് ലഭിച്ച ടെലഗ്രാമിലാണ് ഈ വിവരമുള്ളത്. ഇന്നലെ ഡ്രോണ് ആക്രമണത്തില് കൊല്ലപ്പെട്ടുവെന്നാണ് സന്ദേശത്തില് പറയുന്നതെന്ന് മീഡിയവണ് ചാനല് റിപ്പോര്ട്ട് ചെയ്തു. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
 | 

ഐസിസില്‍ ചേര്‍ന്നതായി സംശയിക്കുന്ന മലയാളി കൊല്ലപ്പെട്ടു?

കാസര്‍കോട്: ഐസിസില്‍ ചേര്‍ന്നതായി സംശയിക്കുന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി സന്ദേശം. കാസര്‍കോട് പടന്ന സ്വദേശി ഹഫീസ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായാണ് സന്ദേശം ലഭിച്ചത്. പടന്ന സ്വദേശിക്ക് ലഭിച്ച ടെലഗ്രാമിലാണ് ഈ വിവരമുള്ളത്. ഇന്നലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് സന്ദേശത്തില്‍ പറയുന്നതെന്ന് മീഡിയവണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

‘ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹഫീസിനെ ഞങ്ങള്‍ രക്തസാക്ഷിയായാണ് കാണുന്നത്. ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു,’ എന്നാണ് സന്ദേശത്തില്‍ പറയുന്നത്. പടന്നയില്‍ നിന്ന് 11 പേരെ ദുരൂഹ സാഹര്യത്തില്‍ കാണാതായിരുന്നു. ഇവരില്‍ പ്രമുഖനായിരുന്നു ഹഫീസ്. ഇവര്‍ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയെന്നാണ് വിലയിരുത്തുന്നത്.