സൗദിയില്‍ കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു

സൗദി അറേബ്യയില് കോവിഡ് ബാധിച്ച് മലയാളി മരിച്ചു.
 | 
സൗദിയില്‍ കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. ആലപ്പുഴ, ആദിക്കാട്ടുകുളങ്ങര സ്വദേശി ഹബീസ്ഖാന്‍ (48) ആണ് മരിച്ചത്. ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മരിച്ചത്.

ഒരാഴ്ചയയായി ഇദ്ദേഹം ചികിത്സയിലായിരുന്നു. റംലയാണ് ഭാര്യ. ബിന്‍ഹാജ്, ബിലാല്‍ എന്നിവര്‍ മക്കളാണ്.