യുകെയില്‍ മലയാളി ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

യുകെയില് മലയാളി ഡോക്ടര് കൊറോണ ബാധിച്ച് മരിച്ചു.
 | 
യുകെയില്‍ മലയാളി ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

കോട്ടയം: യുകെയില്‍ മലയാളി ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു. ബര്‍മിംങ്ഹാമില്‍ താമസിക്കുന്ന കോട്ടയം, കങ്ങഴ സ്വദേശി ഡോ.അമീറുദ്ദീന്‍ (73) ആണ് മരിച്ചത്. മൂന്നാഴ്ച മുന്‍പ് രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ രണ്ടാഴ്ച മുന്‍പാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.

എന്‍എച്ച്എസില്‍ ദീര്‍ഘകാലം ഡോക്ടറായിരുന്ന അമീറുദ്ദീന്‍ വിരമിച്ച ശേഷം കുടുംബത്തോടൊപ്പം ബര്‍മിംഗ്ഹാമില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. യുകെയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളി ഡോക്ടറാണ് അമീറുദ്ദീന്‍.