മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി യുകെയില്‍ കൊറോണ ബാധിച്ച് മരിച്ചു

മലയാളി മെഡിക്കല് വിദ്യാര്ത്ഥി യുകെയില് കോവിഡ് ബാധിച്ച് മരിച്ചു.
 | 
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി യുകെയില്‍ കൊറോണ ബാധിച്ച് മരിച്ചു

ലണ്ടന്‍: മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി യുകെയില്‍ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് ചെമ്പനോട സ്വദേശി കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ലങ്കാഷയര്‍ യൂണിവേഴ്‌സിറ്റിയില്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു.

ഖത്തര്‍ രാജകുടുംബത്തിന്റെ ചീഫ് ഫിസിഷ്യനായ ഡോ.പ്രകാശിന്റെ മകനാണ് സിദ്ധാര്‍ത്ഥ്. ലോക്ക് ഡൗണ്‍ മൂലം കോളേജുകളും യൂണിവേഴ്‌സിറ്റികളും അടഞ്ഞു കിടക്കുന്നതിനാല്‍ ലണ്ടനില്‍ ബന്ധുവീട്ടിലായിരുന്നു സിദ്ധാര്‍ത്ഥ്.