മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നിസഹായരായി മമ്മൂട്ടിയും മോഹന്‍ലാലും

ദിലീപിനെ അമ്മയില് നിന്ന് പുറത്താക്കിയ വിവരം അറിയിക്കാനെത്തിയ സൂപ്പര് താരങ്ങള് മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്കു മുന്നില് നിസഹായരായി. അമ്മയുടെ ജനറല് ബോഡി യോഗത്തില് മാധ്യമപ്രവര്ത്തകര്ക്കു നേരെ താരങ്ങള് തട്ടിക്കയറിയ സംഭവത്തില് മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. യാദൃച്ഛികമായുണ്ടായ സംഭവമാണെന്ന വിശദീകരണമാണ് മമ്മൂട്ടി നല്കിയത്.
 | 

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നിസഹായരായി മമ്മൂട്ടിയും മോഹന്‍ലാലും

കൊച്ചി: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ വിവരം അറിയിക്കാനെത്തിയ സൂപ്പര്‍ താരങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നിസഹായരായി. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ താരങ്ങള്‍ തട്ടിക്കയറിയ സംഭവത്തില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. യാദൃച്ഛികമായുണ്ടായ സംഭവമാണെന്ന വിശദീകരണമാണ് മമ്മൂട്ടി നല്‍കിയത്.

ഇതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. സിനിമയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ നാണക്കേടാണെന്നും അത്തരക്കാരെ തിരിച്ചറിയാന്‍ സംഘടനകള്‍ക്ക് കഴിഞ്ഞെന്ന് വരില്ലെന്നും മമ്മൂട്ടി പറഞ്ഞു. അമ്മയില്‍ അഴിച്ചുപണിയേക്കുറിച്ച് ആലോചിക്കു. അമ്മ പ്രസിഡന്റ് കീമോതെറാപ്പിയിലാണെന്നും മമ്മൂട്ടി വ്യക്തമാക്കി.

അമ്മ ജനറല്‍ബോഡി യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദിലീപിനേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളിലാണ് ജനപ്രതിനിധികള്‍ കൂടിയായ മുകേഷും ഗണേഷ് കുമാറും പ്രകോപിതരായത്. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വേദിയിലിരുന്ന താരങ്ങള്‍ കയര്‍ത്തു സംസാരിക്കുകയും കൂക്കിവിളിക്കുകയും ചെയ്തിരുന്നു. വേദിയിലുണ്ടായിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും ഈ സമയത്ത് മൗനം പാലിച്ചത് വാര്‍ത്തയാകുകയും ചെയ്തു.