നിലവിളക്ക് കൊളുത്താതിരുന്ന വിദ്യാഭ്യാസ മന്ത്രിക്ക് മമ്മൂട്ടിയുടെ ഉപദേശം

ഉദ്ഘാടനച്ചടങ്ങിൽ നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന് മമ്മൂട്ടിയുടെ ഉപദേശം. നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും ഒരു മതാചാരമല്ലെന്നാണ് മമ്മൂട്ടി ഉപദേശിച്ചത്. പി.എൻ.പണിക്കർ അനുസ്മരണ ചടങ്ങിലായിരുന്നു സംഭവം. മമ്മൂട്ടി വിളക്ക് കൊളുത്തി അടുത്തതായി മന്ത്രിക്ക് കൈമാറിയെങ്കിലും മന്ത്രി വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് വേദിയിൽ ഒരു ചർച്ചയും നടന്നു.
 | 

നിലവിളക്ക് കൊളുത്താതിരുന്ന വിദ്യാഭ്യാസ മന്ത്രിക്ക് മമ്മൂട്ടിയുടെ ഉപദേശം
തിരുവനന്തപുരം: ഉദ്ഘാടനച്ചടങ്ങിൽ നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന് മമ്മൂട്ടിയുടെ ഉപദേശം. നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും ഒരു മതാചാരമല്ലെന്നാണ് മമ്മൂട്ടി ഉപദേശിച്ചത്. പി.എൻ.പണിക്കർ അനുസ്മരണ ചടങ്ങിലായിരുന്നു സംഭവം. മമ്മൂട്ടി വിളക്ക് കൊളുത്തി അടുത്തതായി മന്ത്രിക്ക് കൈമാറിയെങ്കിലും മന്ത്രി വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് വേദിയിൽ ഒരു ചർച്ചയും നടന്നു.

വിളക്ക് കൊളുത്തുന്നത് ഏതെങ്കിലും മതത്തിന്റെ ആചാരമല്ലെന്നും മുസ്‌ലിം ലീഗ് ഇത്തരം വിശ്വാസങ്ങൾ അവസാനിപ്പിക്കണമെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി. താനും ഒരു മുസ്‌ലിം മതവിശ്വാസിയാണ്. മതാചാര പ്രകാരമാണ് ജീവിക്കുന്നത്. നോമ്പും എടുക്കുന്നുണ്ട്. പല ചടങ്ങുകളിലും വിളക്ക് കൊളുത്താറുണ്ട്. അതിലെന്താണ് പ്രശ്‌നമെന്നും മമ്മൂട്ടി ചോദിച്ചു.

മമ്മൂട്ടിക്ക് പിന്തുണയുമായി ചടങ്ങിന്റെ ഉദ്ഘാടകനായ പി.ജെ.കുര്യനും എത്തി. യോഗയും വിളക്ക് കൊളുത്തുന്നതും ഒന്നും ഒരു മതത്തിന്റെ ആചാരമല്ലെന്നും ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കുര്യൻ പറഞ്ഞു. താൻ ഇക്കാര്യം പാർലമെന്റിൽ ഉന്നയിച്ചിട്ടുള്ളതാണെന്നും കുര്യൻ പറഞ്ഞു.