സൂര്യാതപമേറ്റെന്ന് സംശയം; മലപ്പുറത്ത് കൃഷിപ്പണിക്കിടെ ഒരാള്‍ കുഴഞ്ഞു വീണ് മരിച്ചു

തിരുനാവായയില് കൃഷിപ്പണിക്കിടെ ഒരാള് കുഴഞ്ഞുവീണ് മരിച്ചു.
 | 
സൂര്യാതപമേറ്റെന്ന് സംശയം; മലപ്പുറത്ത് കൃഷിപ്പണിക്കിടെ ഒരാള്‍ കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറം: തിരുനാവായയില്‍ കൃഷിപ്പണിക്കിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുനാവായ കുറ്റ്യേടത്ത് സുധി കുമാര്‍ (45) ആണ് മരിച്ചത്. കനത്ത വെയിലില്‍ സൂര്യാതപമേറ്റാണ് മരണമെന്ന് സംശയിക്കുന്നു. രാവിലെ വയലില്‍ കൊയ്ത്തിന് ഇറങ്ങിയാതായിരുന്നു സുധികുമാര്‍.

കൊയ്ത്ത് കഴിഞ്ഞ് 9.30 ഓടെ മറ്റുള്ളവര്‍ ജോലി നിര്‍ത്തിപ്പോയെങ്കിലും സുധികുമാര്‍ പാടത്ത് തന്നെ തുടരുകയായിരുന്നു. വെയിലില്‍ കുഴഞ്ഞു വീണ് മരിച്ചതായിരിക്കുമെന്നാണ് കരുതുന്നത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ശരീരത്തില്‍ വെയിലേറ്റ് കരുവാളിച്ച പാടുകളുള്ളതിനാലാണ് സൂര്യാതപമാണോ മരണ കാരണമെന്ന് സംശയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ.