വില്ലനിലെ രംഗങ്ങള്‍ പകര്‍ത്തിയ യുവാവിനെ വിട്ടയച്ചു

മോഹന്ലാല് ചിത്രം വില്ലനിലെ സംഘട്ടന രംഗങ്ങള് മൊബൈല് ഫോണില് പകര്ത്തിയ യുവാവിനെ പോലീസ് വിട്ടയച്ചു. പരാതിയില്ലെന്ന് നിര്മാതാക്കള് അറിയിച്ചതിനെത്തുടര്ന്നാണ് കണ്ണൂര് ചെമ്പന്തൊട്ടി സ്വദേശിയായ യുവാവിനെ വിട്ടയച്ചത്. കണ്ണൂര് സവിത തീയേറ്ററില് ഫാന്സ് ഷോയ്ക്കിടെ സംഘട്ടന രംഗങ്ങളാണ് ഇയാള് ഫോണില് പകര്ത്തിയത്. ഇത് കണ്ട വിതരണ കമ്പനിയുടെ പ്രതിനിധി പോലീസില് അറിയിക്കുകയും പോലീസ് ഇയാളെ കസ്റ്റഡിയില് എടുക്കുകയുമായിരുന്നു.
 | 

വില്ലനിലെ രംഗങ്ങള്‍ പകര്‍ത്തിയ യുവാവിനെ വിട്ടയച്ചു

കണ്ണൂര്‍: മോഹന്‍ലാല്‍ ചിത്രം വില്ലനിലെ സംഘട്ടന രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെ പോലീസ് വിട്ടയച്ചു. പരാതിയില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കണ്ണൂര്‍ ചെമ്പന്തൊട്ടി സ്വദേശിയായ യുവാവിനെ വിട്ടയച്ചത്. കണ്ണൂര്‍ സവിത തീയേറ്ററില്‍ ഫാന്‍സ് ഷോയ്ക്കിടെ സംഘട്ടന രംഗങ്ങളാണ് ഇയാള്‍ ഫോണില്‍ പകര്‍ത്തിയത്. ഇത് കണ്ട വിതരണ കമ്പനിയുടെ പ്രതിനിധി പോലീസില്‍ അറിയിക്കുകയും പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

ആരാധന മൂത്താണ് യുവാവ് സംഘട്ടന രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തിയതെന്ന് പോലീസിനും വ്യക്തമായിരുന്നു. പരാതിയില്ലെന്ന് വിതരണക്കാര്‍ പോലീസില്‍ എഴുതിക്കൊടുത്തതിനു ശേഷമാണ് ഇയാളെ വിട്ടയച്ചത്. ടൗണ്‍ സ്‌റ്റേഷനില്‍ യുവാവിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. ടൈറ്റില്‍ ഉള്‍പ്പെടെ ഒന്നര മിനിറ്റ് ദൃശ്യങ്ങള്‍ മാത്രമാണ് ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്താനായത്.

സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനുമായും പോലീസ് ബന്ധപ്പെട്ടിരുന്നു. മോഹന്‍ലാലും നിര്‍മാതാവുമായി ആലോചിച്ച് മറുപടി പറയാമെന്ന് സംവിധായകന്‍ അറിയിച്ചു. പിന്നീട് പരാതിയില്ലെന്ന് ബി.ഉണ്ണികൃഷ്ണന്‍ പോലീസിനെ അറിയിക്കുകയായിരുന്നു. വിതരണക്കാരും രേഖാമൂലം ഇക്കാര്യം അറിയിച്ചതോടെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു.