വില്ലനിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയയാള്‍ പിടിയില്‍

മോഹന്ലാല്, ബി.ഉണ്ണികൃഷ്ണന് ചിത്രം വില്ലനിലെ ചില രംഗങ്ങള് മൊബൈല് ഫോണില് പകര്ത്തിയയാള് പിടിയിലായി. ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടി സ്വദേശിയായ 33കാരനാണ് അറസ്റ്റിലായത്. കണ്ണൂര് സവിത തീയേറ്ററില് വെച്ചാണ് സംഭവം. ചിത്രത്തിലെ സംഘട്ടന രംഗങ്ങള് ഫോണില് പകര്ത്തുന്നതിനിടെയാണ് ഇയാള് പിടിയിലായത്. ഇന്നാണ് ചിത്രം റിലീസ് ചെയ്തത്.
 | 

വില്ലനിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയയാള്‍ പിടിയില്‍

കണ്ണൂര്‍: മോഹന്‍ലാല്‍, ബി.ഉണ്ണികൃഷ്ണന്‍ ചിത്രം വില്ലനിലെ ചില രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയയാള്‍ പിടിയിലായി. ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടി സ്വദേശിയായ 33കാരനാണ് അറസ്റ്റിലായത്. കണ്ണൂര്‍ സവിത തീയേറ്ററില്‍ വെച്ചാണ് സംഭവം. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇന്നാണ് ചിത്രം റിലീസ് ചെയ്തത്.

ഫാന്‍സ് ഷോക്കിടെ യുവാവ് മൊബൈലില്‍ ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട വിതരണക്കാരുടെ പ്രതിനിധിയാണ് ഇത് പോലീസില്‍ അറിയിച്ചത്. നിര്‍മാണക്കമ്പനി ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്നാണ് വിവരം. അതേസമയം താരാരാധന മൂത്താണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ യുവാവ് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.