കോഴിക്കോട് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കോഴിക്കോട് മാവൂര് റോഡിനു സമീപം പെണ്കുട്ടിയെ പട്ടാപ്പകല് ആക്രമിക്കാന് ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. ഗാന്ധിറോഡില് താമസിക്കുന്ന ജംഷീര് എന്ന യുവാവ് ആണ് പിടിയിലായത്. 18-ാം തിയതി വൈകുന്നേരം 5.45നാണ് ഇയാള് പെണ്കുട്ടിയെ ആക്രമിച്ചത്. സിസിടിവിയില് പതിഞ്ഞ ആക്രമണദൃശ്യം സോഷ്യല് മീഡിയയില് വൈറലായിരുന്നു.
 | 

കോഴിക്കോട് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡിനു സമീപം പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ആക്രമിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. ഗാന്ധിറോഡില്‍ താമസിക്കുന്ന ജംഷീര്‍ എന്ന യുവാവ് ആണ് പിടിയിലായത്. 18-ാം തിയതി വൈകുന്നേരം 5.45നാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. സിസിടിവിയില്‍ പതിഞ്ഞ ആക്രമണദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വൈഎംസിഎ ക്രോസ് റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്കുള്ള ഇടവഴിയില്‍വെച്ചാണ് ഇയാള്‍ ആക്രമണത്തിന് ശ്രമിച്ചത്. വഴിയിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും പെണ്‍കുട്ടി ശബ്ദമുണ്ടാക്കിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വീഡിയോ കാണാം

Posted by Pramathan Chandran on Friday, October 20, 2017