15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍; പിടിയിലായത് മൂന്ന് കേസുകളിലെ പ്രതി

തിരുവനന്തപുരത്ത് 15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്.
 | 
15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍; പിടിയിലായത് മൂന്ന് കേസുകളിലെ പ്രതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് 15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. വെളളറട, കൂതാളി ശാന്തിഭവനില്‍ ജിനോ (22) ആണ് പിടിയിലായത്. ടെക്‌നോപാര്‍ക്ക്-കഴക്കൂട്ടം മേഖലയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി കഞ്ചാവുമായി എത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

കഴക്കൂട്ടം എക്‌സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ഇയാള്‍ കുടുങ്ങുകയായിരുന്നു. ആന്ധ്രയില്‍ നിന്ന് നേരിട്ടെത്തിക്കുന്ന കഞ്ചാവാണ് ഇയാള്‍ കച്ചവടക്കാര്‍ക്ക് വിതരണം ചെയ്തിരുന്നത്. കാട്ടാക്കട, അമരവിള എക്‌സൈസ് റേഞ്ചുകളില്‍ മൂന്നു കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ജിനോ.

ജാമ്യത്തില്‍ ഇറങ്ങിയ ജിനോ വീണ്ടും കഞ്ചാവ് വില്‍പന നടത്തുന്നതായി വിവര ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നിരീക്ഷിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.