ജപ്തി നോട്ടീസ് വീട്ടില്‍ പതിച്ചു; കോട്ടയത്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

വീട്ടില് ജപ്തി നോട്ടീസ് പതിച്ചതിനെത്തുടര്ന്ന് ഗൃഹനാഥന് ആത്മഹത്യ ചെയ്തു.
 | 
ജപ്തി നോട്ടീസ് വീട്ടില്‍ പതിച്ചു; കോട്ടയത്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

കോട്ടയം: വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതിനെത്തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കോട്ടയം തിടനാട്, പൂവത്തോടാണ് സംഭവമുണ്ടായത്. തൊടിയില്‍ വീട്ടില്‍ ഷാജി കെ.ദാമോദരനാണ് (47) ആത്മഹത്യ ചെയ്തത്. വീടിന്റെ വാതിലില്‍ ജപ്തി നോട്ടീസ് പതിച്ചതിനെത്തുടര്‍ന്ന് ഷാജി മനപ്രയാസത്തിലായിരുന്നു എന്നാണ് വിവരം.

1.30 ലക്ഷം രൂപയായിരുന്നു ഷാജി വായ്പയെടുത്തിരുന്നത്. ഇതില്‍ 19,500 രൂപ കുടിശിക ഉണ്ടായിരുന്നു. ഷാജിയുടെ ആത്മഹത്യാക്കിറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.