പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു

പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം കുഴിയില് വീണ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറി കയറി മരിച്ചു
 | 
പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം കുഴിയില്‍ വീണ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറി കയറി മരിച്ചു. പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണാണ് അപകടം. കൂനമ്മാവ് സ്വദേശി യദുലാല്‍ (23)ആണ് മരിച്ചത്. കുഴിയുടെ സമീപം വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി യുവാവ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ലോറി യദുവിന്റെ ദേഹത്ത് കയറിയിറങ്ങി.

എട്ട് മാസങ്ങള്‍ക്ക് മുന്‍പ് രൂപപ്പെട്ട ചെറിയ കുഴി ഇപ്പോള്‍ ഒരടി താഴ്ചയുള്ള കുഴിയായി മാറിയിരിക്കുകയാണെന്നും ഇത് അടയ്ക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു. ഗതാഗതക്കുരുക്ക് സ്ഥിരമായി ഉണ്ടാകുന്ന സ്ഥലത്താണ് കുഴി രൂപപ്പെട്ടത്. ഇത് മൂടുന്നതിന് പകരം കുഴിയുണ്ടെന്ന് അസാസ്ത്രീയമായി ബോര്‍ഡ് വെച്ചതാണ് അപകടത്തിന് കാരണമായിരിക്കുന്നത്.

കടവന്ത്രയില്‍ റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. മാസങ്ങള്‍ക്ക് മുമ്പ് കാക്കനാടും ഒരാള്‍ മരിച്ചിരുന്നു.