കൊറോണ ബാധയെന്ന് സംശയം; ചൈനയില്‍ നിന്ന് തിരിച്ചെത്തിയ യുവാവ് കൊച്ചിയില്‍ നിരീക്ഷണത്തില്‍

കൊറോണ പടര്ന്നു പിടിച്ച ചൈനയില് നിന്ന് തിരികെയെത്തിയ യുവാവ് കൊച്ചിയില് നിരീക്ഷണത്തില്.
 | 
കൊറോണ ബാധയെന്ന് സംശയം; ചൈനയില്‍ നിന്ന് തിരിച്ചെത്തിയ യുവാവ് കൊച്ചിയില്‍ നിരീക്ഷണത്തില്‍

കൊച്ചി: കൊറോണ പടര്‍ന്നു പിടിച്ച ചൈനയില്‍ നിന്ന് തിരികെയെത്തിയ യുവാവ് കൊച്ചിയില്‍ നിരീക്ഷണത്തില്‍. കടുത്ത പനിയും ചുമയുമായി സ്വകാര്യാശുപത്രിയില്‍ ചികിത്സക്കെത്തിയ യുവാവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് രോഗി.

രോഗബാധയുണ്ടോ എന്ന് കണ്ടെത്തുന്നതിനായി രോഗിയുടെ സ്രവം പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തു വിട്ടിട്ടില്ല. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ ഏറ്റുമാനൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയും നിരീക്ഷണത്തിലുണ്ട്.

കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനി ആരോഗ്യവതിയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിരീക്ഷണം മുന്‍കരുതലിന്റെ ഭാഗമാണെന്നും ഡിഎംഒ വ്യക്തമാക്കി.