അട്ടപ്പാടിയിൽ ഒരാൾ വെടിയേറ്റ് മരിച്ചു; പിന്നിൽ മാവോവാദികളെന്ന് സംശയം

അട്ടപ്പാടി ചിണ്ടക്കിയിൽ വ്യാഴാഴ്ച രാത്രി 12.30ഓടെ ഒരാൾ വെടിയേറ്റു മരിച്ചു. മുക്കാലിയിൽ സ്റ്റുഡിയോ നടത്തുന്ന കൽക്കണ്ടി സ്വദേശി ബെന്നിയാണ് മരിച്ചത്. ഹോട്ടൽ ജീവനക്കാരനായ കുട്ടായിയുമൊത്ത് ചിണ്ടക്കി ഭാഗത്ത് മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു ബെന്നിക്ക് വെടിയേറ്റത്. മീൻ പിടിക്കുന്നതിനിടെ ഇവർക്ക് നേരെ ഒരു ടോർച്ച് വെളിച്ചം വന്നു. ഇവർ കൈയ്യിലുണ്ടായിരുന്ന ടോർച്ച് തിരിച്ചടിച്ചപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. ബെന്നിയുടെ പിറകിലാണ് വെടിയേറ്റത്. ബെന്നിക്ക് വെടിയേറ്റതോടെ കുട്ടായി ഓടി താഴെ ചിണ്ടക്കിയിലെത്തി ആളുകളെയും കൂട്ടി തിരിച്ചെത്തിയപ്പോഴേക്കും ബെന്നി മരിച്ചിരുന്നു. മാവോവാദികളാണ് വെടിവെച്ചതെന്ന് പോലീസ് സംശയിക്കുന്നു.
 | 

അട്ടപ്പാടിയിൽ ഒരാൾ വെടിയേറ്റ് മരിച്ചു; പിന്നിൽ മാവോവാദികളെന്ന് സംശയം
അഗളി: അട്ടപ്പാടി ചിണ്ടക്കിയിൽ വ്യാഴാഴ്ച രാത്രി 12.30ഓടെ ഒരാൾ വെടിയേറ്റു മരിച്ചു. മുക്കാലിയിൽ സ്റ്റുഡിയോ നടത്തുന്ന കൽക്കണ്ടി സ്വദേശി ബെന്നിയാണ് മരിച്ചത്. ഹോട്ടൽ ജീവനക്കാരനായ കുട്ടായിയുമൊത്ത് ചിണ്ടക്കി ഭാഗത്ത് മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു ബെന്നിക്ക് വെടിയേറ്റത്. മീൻ പിടിക്കുന്നതിനിടെ ഇവർക്ക് നേരെ ഒരു ടോർച്ച് വെളിച്ചം വന്നു. ഇവർ കൈയ്യിലുണ്ടായിരുന്ന ടോർച്ച് തിരിച്ചടിച്ചപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. ബെന്നിയുടെ പിറകിലാണ് വെടിയേറ്റത്. ബെന്നിക്ക് വെടിയേറ്റതോടെ കുട്ടായി ഓടി താഴെ ചിണ്ടക്കിയിലെത്തി ആളുകളെയും കൂട്ടി തിരിച്ചെത്തിയപ്പോഴേക്കും ബെന്നി മരിച്ചിരുന്നു. മാവോവാദികളാണ് വെടിവെച്ചതെന്ന് പോലീസ് സംശയിക്കുന്നു.

പ്രദേശത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളതായി പോലീസ് സ്ഥിരീകരിച്ചു. ആഴ്ചകൾക്ക് മുമ്പ് മാവോവാദികൾ മുക്കാലിയിലെ വനംവകുപ്പ് ഓഫീസിന് നേരെ ആക്രമണം നടത്തിയിരുന്നു. അഗളി സി.ഐ. കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. രാത്രി 1.30ഓടെയാണ് പോലീസിന് വിവരം ലഭിച്ചത്.