കോഴിക്കോട് ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാളെ രക്ഷപ്പെടുത്തി

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
 | 
കോഴിക്കോട് ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാളെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാളെ രക്ഷപ്പെടുത്തി. കോഴിക്കോട് ചെലവൂരിനടുത്താണ് സംഭവം. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവായ രാഘവന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയെലെത്തിച്ചു. ഇയാളുടെ ഭാര്യ ശോഭ സംഭവസ്ഥലത്തു വെച്ച് തന്നെ കൊല്ലപ്പെട്ടു.

പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം നടക്കുകയാണ്. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. രാഘവന്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.