യോഗ്യതയുണ്ടായിട്ടും ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല; പിഎച്ച്ഡി പ്രബന്ധം കത്തിച്ച് ഉദ്യോഗാര്‍ത്ഥിയുടെ പ്രതിഷേധം; വീഡിയോ

ലയാളം സര്വകലാശാലയിലെ അധ്യാപക നിയമനത്തില് മെറിറ്റ് അട്ടിമറിച്ചെന്ന് ആരോപിച്ച് ഗവേഷണ പ്രബന്ധം കത്തിച്ച് ഉദ്യോഗാര്ത്ഥിയുടെ പ്രതിഷേധം.
 | 
യോഗ്യതയുണ്ടായിട്ടും ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല; പിഎച്ച്ഡി പ്രബന്ധം കത്തിച്ച് ഉദ്യോഗാര്‍ത്ഥിയുടെ പ്രതിഷേധം; വീഡിയോ

മലപ്പുറം: മലയാളം സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ മെറിറ്റ് അട്ടിമറിച്ചെന്ന് ആരോപിച്ച് ഗവേഷണ പ്രബന്ധം കത്തിച്ച് ഉദ്യോഗാര്‍ത്ഥിയുടെ പ്രതിഷേധം. എംഫില്‍, നെറ്റ്, പിഎച്ച്ഡി യോഗ്യതകളുള്ള തന്നെ ഷോര്‍ട്ട് ലിസ്റ്റില്‍ പോലും ഉള്‍പ്പെടുത്താത്തതില്‍ പ്രതിേേഷാധിച്ചാണ് അജി.കെ.എം എന്ന യുവാവ് സര്‍വകലാശാലയില്‍ പിഎച്ച്ഡി തീസീസ് കത്തിച്ചത്. ആറു വര്‍ഷത്തോളമെടുത്ത് പൂര്‍ത്തിയാക്കിയ ഗവേഷണ പ്രബന്ധമാണ് താന്‍ കത്തിക്കുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്ന് അജിയുടെ പ്രതിഷേധം.

മലയാളം സര്‍വകലാശാലാ വിസി അധ്യാപക നിയമനത്തില്‍ സംവരണം അട്ടിമറിക്കുകയാണെന്നും സംവരണ സീറ്റ് ഓപ്പണ്‍ ക്വാട്ടയില്‍ പെട്ട ആര്‍ക്കോ നല്‍കാന്‍ വേണ്ടിയാണ് അട്ടിമറി നടത്തുന്നതെന്നും അജി ആരോപിച്ചു. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടക്കുന്നത് വലിയ അട്ടിമറികളാണ്.

മെറിറ്റ് അട്ടിമറിക്കും അഴിമതികള്‍ക്കും എതിരെ ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടു വരണമെന്നും അജി പറഞ്ഞു. നേരത്തേ ഗുരുവായൂരപ്പന്‍ കോളേജിലെ അധ്യാപക നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് അജി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വീഡിയോ കാണാം