സ്‌കൂൾ കലോത്സവം: പ്രധാന വേദി മാനാഞ്ചിറ; മേയർ ഇറങ്ങിപ്പോയി

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയായി കോഴിക്കോട് മാനാഞ്ചിറയെ തീരുമാനിച്ചു. മന്ത്രി എം.കെ.മുനീറാണ് സ്വാഗത സംഘം ചെയർമാൻ.
 | 
സ്‌കൂൾ കലോത്സവം: പ്രധാന വേദി മാനാഞ്ചിറ; മേയർ ഇറങ്ങിപ്പോയി

 

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയായി കോഴിക്കോട് മാനാഞ്ചിറയെ തീരുമാനിച്ചു. മന്ത്രി എം.കെ.മുനീറാണ് സ്വാഗത സംഘം ചെയർമാൻ.

മാനാഞ്ചിറ, സ്വപ്‌നനഗരി, മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട് എന്നിവയാണ് സംഘാടകസമിതി പ്രധാനവേദികളായി പരിഗണിച്ചിരുന്നത്. എന്നാൽ, കോടികൾ ചെലവഴിച്ച് പുല്ലുപിടിപ്പിച്ച മാനാഞ്ചിറ പ്രധാന വേദിയാക്കുന്നതിനോട് കോർപ്പറേഷന് അതൃപ്തിയുണ്ടായിരുന്നു. മാനാഞ്ചിറ മൈതാനത്തിന് നടുവിൽ ശില്പം ഉള്ളത് പന്തലൊരുക്കുന്നതിന് തടസ്സമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

അതേസമയം,കാഴിക്കോട് മാനാഞ്ചിറ മൈതാനം പ്രധാന വേദിയാക്കുമെന്ന എം.കെ.മുനീറിന്റെ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കാതെ കോഴിക്കോട് മേയർ എ.കെ.പ്രേമജം മടങ്ങിയതായാണ് റിപ്പോർട്ട്.