മാന്ദാമംഗലം പള്ളി സംഘര്‍ഷം; തൃശൂര്‍ ഭദ്രാസനാധിപന്‍ ഉള്‍പ്പെടെ 120 പേര്‍ക്കെതിരെ കേസ്

മാന്ദാമംഗലം സെന്റ് മേരീസ് പളളിയില് ഇന്നലെയുണ്ടായ സംഘര്ഷത്തില് 120 പേര്ക്കെതിരെ പോലീസ് കേസെടുത്തു. ഓര്ത്തഡോക്സ് സഭ തൃശൂര് ഭദ്രാസനാധിപന് യുഹാനോന് മാര് മിലിത്തിയോസ് ഒന്നാം പ്രതിയായി ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 120 പേര്ക്കെതിരെയാണ് കേസ്. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ഇവര്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
 | 
മാന്ദാമംഗലം പള്ളി സംഘര്‍ഷം; തൃശൂര്‍ ഭദ്രാസനാധിപന്‍ ഉള്‍പ്പെടെ 120 പേര്‍ക്കെതിരെ കേസ്

തൃശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് പളളിയില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ 120 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസ് ഒന്നാം പ്രതിയായി ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 120 പേര്‍ക്കെതിരെയാണ് കേസ്. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ 30 പേര്‍ അറസ്റ്റിലായിട്ടുണ്ട്. പള്ളിയില്‍ നിന്ന് പുറത്തുവന്ന യാക്കോബായ സഭാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 12 മണിക്ക് ഇരു സഭാ വിഭാഗങ്ങളെയും തൃശൂര്‍ കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് പള്ളിയില്‍ സംഘര്‍ഷമുണ്ടായത്.

ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പള്ളിയിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം നിരോധിക്കുന്നതായി കാണിച്ച് ബുധനാഴ്ച്ച ഭദ്രാസനാധിപന്റെ നേതൃത്വത്തില്‍ പള്ളിക്കു പുറത്ത് കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാരും രംഗത്ത് വന്നു. ഇതര ജില്ലകളില്‍ നിന്നുള്ളവരാണ് പള്ളി ആക്രമിച്ചതെന്നും യാക്കോബായ വിഭാഗം ആരോപിച്ചു.

രാത്രി പള്ളിക്കുള്ളില്‍ തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗക്കാര്‍ പള്ളിക്കുള്ളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചു. ഇത് പിന്നീട് ഉന്തും തള്ളുമായി, തുടര്‍ന്ന് ഇരുവിഭാഗക്കാരും പരസ്പരം കല്ലെറിയുകയും ചെയ്തു. യാക്കോബായ വിഭാഗം സമരപന്തല്‍ പൊളിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആരോപണം. കുത്തിയിരിപ്പ് സമരം നടത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിനുള്‍പ്പെടെ കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്.