ആണ്‍കുട്ടികളുണ്ടാകാന്‍ മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിച്ച മംഗളത്തിന് ബിബിസിയുടെ പരിഹാസം

ആണ്കുട്ടികളുണ്ടാകാന് മാര്ഗ്ഗങ്ങള് നിര്ദേശിച്ച മംഗളം പത്രത്തിന് ബിബിസിയുടെ പരിഹാസം. ഞായറാഴ്ചയാണ് ആണ്കുട്ടികളുണ്ടാകാനായി ആറു വിദ്യകള് നിര്ദേശിച്ചുകൊണ്ട് മംഗളം ആരോഗ്യ കോളത്തില് വാര്ത്ത പ്രസിദ്ധീകരിച്ചത്. പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നും ആഴ്ചയില് ചില പ്രത്യേക ദിവസങ്ങളില് മാത്രം ലൈംഗികബന്ധത്തിലേര്പ്പെടണമെന്നും പുരുഷന്മാര് അമ്ലഗുണമുള്ള ഭക്ഷണം ഒഴിവാക്കണമെന്നുമൊക്കെയായിരുന്നു ഉപദേശങ്ങള്. ഒന്നിടവിട്ട് ദിവസങ്ങളില് പുരുഷ ബീജങ്ങള്ക്ക് ശക്തിയുണ്ടാകുമെന്നും ആ സമയത്ത് ബന്ധപ്പെടുന്നതിലൂടെ ആണ്കുട്ടികളുണ്ടാകാനുള്ള സാധ്യതകള് വര്ദ്ധിക്കുമെന്നും പത്രം പറഞ്ഞു.
 | 

ആണ്‍കുട്ടികളുണ്ടാകാന്‍ മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിച്ച മംഗളത്തിന് ബിബിസിയുടെ പരിഹാസം

കൊച്ചി: ആണ്‍കുട്ടികളുണ്ടാകാന്‍ മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിച്ച മംഗളം പത്രത്തിന് ബിബിസിയുടെ പരിഹാസം. ഞായറാഴ്ചയാണ് ആണ്‍കുട്ടികളുണ്ടാകാനായി ആറു വിദ്യകള്‍ നിര്‍ദേശിച്ചുകൊണ്ട് മംഗളം ആരോഗ്യ കോളത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നും ആഴ്ചയില്‍ ചില പ്രത്യേക ദിവസങ്ങളില്‍ മാത്രം ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്നും പുരുഷന്‍മാര്‍ അമ്ലഗുണമുള്ള ഭക്ഷണം ഒഴിവാക്കണമെന്നുമൊക്കെയായിരുന്നു ഉപദേശങ്ങള്‍. ഒന്നിടവിട്ട് ദിവസങ്ങളില്‍ പുരുഷ ബീജങ്ങള്‍ക്ക് ശക്തിയുണ്ടാകുമെന്നും ആ സമയത്ത് ബന്ധപ്പെടുന്നതിലൂടെ ആണ്‍കുട്ടികളുണ്ടാകാനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുമെന്നും പത്രം പറഞ്ഞു.

ആണ്‍കുട്ടികള്‍ ജനിക്കണമെന്ന് ആഗ്രഹമുള്ള സ്ത്രീകള്‍ കൂടുതല്‍ ഭക്ഷണം കഴിക്കണമെന്നതാണ് മൂന്നാമത്തെ നിര്‍ദേശം. മാട്ടിറച്ചി, ഉണക്കമുന്തിരി മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. സ്ത്രീകള്‍ ഇടതുവശം ചെരിഞ്ഞ് കിടക്കുന്നതും അത് തല പടിഞ്ഞാറേക്ക് വരുന്ന വിധത്തിലാകുന്നതും ആണ്‍കുട്ടിയുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന വിചിത്രമായ കണ്ടെത്തലും മംഗളം നടത്തി. പുരുഷന്‍മാര്‍ അമ്ലഗുണമുള്ള ഭക്ഷണം ഒഴിവാക്കുന്നത് ബീജത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുമെന്നും ഉപദേശങ്ങളില്‍ പറയുന്നു.

ആണ്‍കുട്ടികളുണ്ടാകാന്‍ മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിച്ച മംഗളത്തിന് ബിബിസിയുടെ പരിഹാസം

ഇവയെ ശാസ്ത്രീയമായി ഖണ്ഡിക്കുകയും, തെളിവുകളില്ലാത്ത കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് മംഗളത്തെ കണക്കിന് കളിയാക്കുകയുമാണ് ബിബിസി. ബീജത്തിന്റെ ശക്തിയല്ല, അതിലുള്ള വൈ ക്രോമസോമിന്റെ സാന്നിധ്യമാണ് കുട്ടി ആണാകാന്‍ കാരണമെന്നും ബിബിസി വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ആണ്‍കുട്ടികളുണ്ടാകുന്നതാണ് സമൂഹത്തിന് കൂടുതല്‍ താല്‍പര്യം. ഇതിനായി പടിഞ്ഞാറ് ദിശയിലേക്ക് തലവെച്ച് ഉറങ്ങണമെന്നതുപോലെയുള്ള നിര്‍ദേശങ്ങളാണ് പത്രം നല്‍കുന്നതെന്നും പരിഹാസം തുടരുന്നു.

ദി ലേഡീസ് ഫിംഗര്‍ എന്ന ഫെമിനിസ്റ്റ് വെബ്‌സൈറ്റ് ഈ മംഗളത്തില്‍ പ്രത്യക്ഷപ്പെട്ട സ്റ്റോറി തര്‍ജമ ചെയ്ത് ഇംഗ്ലീഷിലാക്കിയിരുന്നു. ബിബിസിയുടെ വാര്‍ത്തയ്ക്ക് ആധാരമായതും ഈ സൈറ്റാണ്. അന്താരാഷ്ട്ര തലത്തില്‍ പരിഹാസങ്ങള്‍ ഉയര്‍ന്നതിനാലാണോ എന്നറിയില്ല, മംഗളത്തിന്റെ ഓണ്‍ലൈന്‍ പേജില്‍ നിന്ന് ആണ്‍കുട്ടികളുണ്ടാകാനുള്ള മാര്‍ഗ്ഗങ്ങള്‍ അപ്രത്യക്ഷമായിട്ടുണ്ട്.

ബിബിസി സ്റ്റോറി കാണാം