സഭയിൽ വി.എസിന്റെ സുവിശേഷം; അന്തിക്രിസ്തുവെന്ന് തിരിച്ചടിച്ച് മാണി

മന്ത്രി കെ.എം മാണിക്കെതിരെ ബൈബിൾ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവിന്റെ വിമർശനം.
 | 
സഭയിൽ വി.എസിന്റെ സുവിശേഷം; അന്തിക്രിസ്തുവെന്ന് തിരിച്ചടിച്ച് മാണി

 

തിരുവനന്തപുരം: മന്ത്രി കെ.എം മാണിക്കെതിരെ ബൈബിൾ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവിന്റെ വിമർശനം. കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേട് കേരളത്തിനാണെന്നും വി.എസ് നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ 50 വർഷമായി മാണി ഇതുതന്നെ ചെയ്ത് വരികയാണ്. ലോകം മുഴുവൻ നേടിയാലും ആത്മാവ് നഷ്ടപ്പെടുത്തിയാൽ എന്ത് കാര്യമെന്ന മത്തായിയുടെ സുവിശേഷം ഉദ്ധരിച്ച് വി.എസ് മാണിയെ പരിഹസിച്ചു. കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിലേക്കായിരിക്കും മാണി പോവുകയെന്നും വി.എസ് പറഞ്ഞു.

അതേസമയം വി.എസ് അന്തിക്രിസ്തുവാണെന്നായിരുന്നു മാണിയുടെ പ്രതികരണം. ചെകുത്താൻ വേദമോതുന്നതുപോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്നും മാണി തിരിച്ചടിച്ചു. ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഉടൻ തന്നെ ഫയൽ ചെയ്യുമെന്നും മാണി പറഞ്ഞു.