മാണി തന്നെ ബഡ്ജറ്റ് അവതരിപ്പിക്കും: കെ. ബാബു

ധനകാര്യ മന്ത്രി കെ.എം മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മന്ത്രി കെ. ബാബു. കൊട്ടിഘോഷിച്ചുകൊണ്ട് വന്ന സോളാർ കേസിന്റെ ഗതി തന്നെയാണ് ബാർ അഴിമതി കേസിനും ഉണ്ടാകുക. മുന്നണിയെ ദുർബലപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചെറുക്കും. മാണിയുടെ രാജിയെക്കുറിച്ച് പാർട്ടി ചിന്തിച്ചിട്ട് പോലുമില്ല. ജോസ് കെ. മാണിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അനാശാസ്യപരവും ഖേദകരവുമാണ്. പാർട്ടിയെ ഒറ്റപ്പെടുത്താനും കരിതേച്ച് കാണിക്കാനുമാണ് ജോർജ്ജിന്റെ ശ്രമമെന്നും കെ. ബാബു പറഞ്ഞു.
 | 
മാണി തന്നെ ബഡ്ജറ്റ് അവതരിപ്പിക്കും: കെ. ബാബു

കൊച്ചി: ധനകാര്യ മന്ത്രി കെ.എം മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മന്ത്രി കെ. ബാബു. കൊട്ടിഘോഷിച്ചുകൊണ്ട് വന്ന സോളാർ കേസിന്റെ ഗതി തന്നെയാണ് ബാർ അഴിമതി കേസിനും ഉണ്ടാകുക. മുന്നണിയെ ദുർബലപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചെറുക്കും. മാണിയുടെ രാജിയെക്കുറിച്ച് പാർട്ടി ചിന്തിച്ചിട്ട് പോലുമില്ല. ജോസ് കെ. മാണിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അനാശാസ്യപരവും ഖേദകരവുമാണ്. പാർട്ടിയെ ഒറ്റപ്പെടുത്താനും കരിതേച്ച് കാണിക്കാനുമാണ് ജോർജ്ജിന്റെ ശ്രമമെന്നും കെ. ബാബു പറഞ്ഞു.